tag:blogger.com,1999:blog-24566380860035386682024-03-13T20:18:23.835+05:30മരത്തണലില്കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.comBlogger33125tag:blogger.com,1999:blog-2456638086003538668.post-2839804914167559302009-01-29T22:30:00.008+05:302009-01-30T23:14:17.939+05:30ഒരു കൂലിത്തല്ലുകാരന്റെ കദനകഥഇതാ, കൂലിത്തല്ലുകാരനായ കുഞ്ഞഹമ്മദ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ചരിത്രമുഹൂര്‍ത്തങ്ങളിലെല്ലാം പരവശമായ ആ കഴുകന് മുഖം പ്രത്യക്ഷപ്പെടാറുണ്ടല്ലോ; തനിക്കെന്തെങ്കിലും കിട്ടുമോ എന്നു പരതിക്കൊണ്ട്. തെരുവുയോഗങ്ങളില്‍ തന്റെ വാപ്പയേക്കാള്‍ പ്രായമുള്ള അച്ചുതാനന്ദനെ ആളാകരുതെന്ന് ഭീഷണപ്പെടുത്തിയും മന്ദബുദ്ധീയെന്നു വിളിച്ചും, രാത്രിയില്‍ റ്റിവി ചാനലുകളിലെ ചര്‍ച്ചകളില്‍ സൈദ്ധാന്തികശിരോമണിയായി ഞെളിഞ്ഞും ടിയാന് സ്വകര്‍മ്മമനുഷ്ടിക്കുകയാണ്. സ്ഥാനത്തും അസ്ഥാനത്തും ആരും വായിച്ചിട്ടില്ലാത്ത സ്വന്തം ‘പ്രബന്ധ‘ (അമ്പ!) ങ്ങളെയും പുസ്തകങ്ങളെയും കുറിച്ച് സംസാരിച്ച് ചോദ്യകര്‍ത്താവിനെയും കേള്‍വിക്കാരെയും ഒരേപോലെ ബോറടിപ്പിക്കുന്ന ഈ ശിലായുഗമനുഷ്യന്‍ വ്യക്തിപൂജയെ സൈദ്ധാന്തികമായി നേരിടുന്നുവെന്നമട്ടില്‍ സ്വന്തം യജമാനനെ പ്രീതിപ്പെടുത്താനും ഒപ്പം മാധ്യമങ്ങളിലൂടെ പ്രശസ്തി അടിച്ചെടുക്കാനുമാണ് ശ്രമിക്കുന്നത്.
തന്നെ ആരും ഒരു ചിന്തകനായി അംഗീകരിക്കാത്തത് പാവത്താനെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത് . പാര്ട്ടിക്കാര് പോലും ആവശ്യം വരുമ്പോള്‍ ചൂടുചോറു വാരിക്കാനുള്ള ഒരു കുട്ടിക്കൊരങ്ങായാണ് ടിയാനെ കാണുന്നത്. ഊശാന്താടി വെച്ചിട്ടും ഗ്രാംഷിയെ ഉദ്ധരിച്ചിട്ടും ഉത്തരാധുനിക പദാവലിയൊക്കെ ഇറക്കിനോക്കിയിട്ടും കെ. ഇ. എന്‍ എന്ന ത്ര്യക്ഷരിയായി സ്വയം പ്രഖ്യാപിച്ചിട്ടും എവിടെയും ഓടിച്ചെന്ന് വിവാദപ്പടക്കങ്ങള്‍ക്ക് തീകൊടുത്തിട്ടും ആരും കാര്യമായിട്ടെടുക്കുന്നില്ല. മാധ്യമങ്ങള്‍ പോലും വിളിച്ചിരുത്തി പരിഹസിച്ചുവിടുന്നു. ഭാര്യവീട്ടുകാര്‍ വേണ്ടരീതിയില്‍ മാനിക്കുന്നില്ലെന്ന പഴയ പഴയ തോന്നല്‍ ഉള്ളിലൊരു കടലായിരമ്പുക കൂടി ചെയ്യുമ്പോള്‍ ആ ചെറിയ ശരീരത്തിനുള്ളിലെ തീരെ ചെറിയ മനസ്സ് തകര്‍ന്നുപോവില്ലേ?
നിരാശ ബാധിച്ചവന് നരകത്തിനു ജന്മം കൊടുക്കും. അവനെ കൂലിത്തല്ലിന് എളുപ്പം കിട്ടും. തന്നെ അംഗീകരിക്കാത്ത ലോകത്തിനുമുന്നില്‍ ഞാന്‍ മഹാസംഭവമാണെന്നും എന്റെ മഹദ് ചിന്തകളൊന്നും നിങ്ങള്‍ക്ക് മനസ്സിലാകില്ലെന്നും അവന് ഉളുപ്പില്ലാതെ പറഞ്ഞെന്നിരിക്കും. അപകര്‍ഷതാബോധക്കാരനായ ഒരു കൂലിത്തല്ലുകാരന് മാത്രമാണു താനെന്ന സത്യം മറ്റുള്ളവരറിയാതെ നോക്കേണ്ടത് അവന്റെ ആവശ്യമാണ്. പക്ഷേ അവന് തോറ്റുപോകുന്നു, അതു കണ്ട് നമ്മള് ചിരിക്കുന്നു; ചിരിക്കണം.
ആരോ കുഞ്ഞമ്മദിന്റെ കോലം കത്തിച്ചതായി വാര്‍ത്ത. മണ്ടന്മാരേ, ആ മനുഷ്യന് ആഗ്രഹിക്കുന്നതും അതൊക്കെ തന്നെയാണ്. എല്ലായിടത്തുനിന്നും കെ ഇ എന്നെന്നു മുഴങ്ങണമെന്നു കൊതിച്ചു നടക്കുന്ന ഈ ഞരമ്പുരോഗിക്കുള്ള നല്ല ചികിത്സ ടിയാനെ അവഗണിക്കുക എന്നതാണ്.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com2tag:blogger.com,1999:blog-2456638086003538668.post-42742586222799503752009-01-25T11:55:00.002+05:302009-01-25T12:30:56.492+05:30പൊട്ടനെ ചെട്ടി ചതിച്ചാല്‍..........പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ലുണ്ടല്ലോ. ദൈവം സി. ബി. ഐ. രൂപത്തില്‍ അവതരിച്ചതാണ് നാമിപ്പോള്‍ കാണുന്നത് . വയോധികനായ വി എസ്സിനെ ഉപദ്രവിച്ച് വശംകെടുത്തിക്കൊണ്ടിരിക്കുന്ന പിണറാസുരനെ നിഗ്രഹിക്കാന്‍ പുതിയ ഒരു അവതാരം! ഇനിയെങ്കിലും വി എസ്സിന് ദൈവത്തില്‍ വിശ്വസിച്ചുകൂടേ? മാര്‍ക്സും മാര്‍ക്സിസവുമൊക്കെ വെറും സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്നും അശരണരെ രക്ഷിക്കാന്‍ ദൈവം എപ്പോള്‍ വേണമെങ്കിലും അവതരിക്കാമെന്നും തിരിച്ചറിഞ്ഞാല്‍ വി എസ്സിന് ഏ കെ ജി സെന്ററിനെ ഭയപ്പെടാതെ സ്വസ്ഥമായി ഭരിക്കാനും സ്വസ്ഥമായി മരിക്കാനുമാവും.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com6tag:blogger.com,1999:blog-2456638086003538668.post-47706221068357775232008-10-06T21:11:00.003+05:302008-10-06T22:34:39.554+05:30കെ ഇ എന്‍ മൌദൂദിമാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് എഴുതിയ ലേഖനം വായിച്ചുവോ? ഒ. അബ്ദുല്ലയോ മറ്റേതെങ്കിലും ജമാ അത്തൈ ഇസ്ലാമി ബുദ്ധിജീവിയോ എഴുതിയതാണെന്നേ തോന്നൂ. അത്രയ്ക്കു മനോഹരം. ഭീകരവാദമെന്ന പ്രയോഗം തന്നെ ശരിയല്ലെന്നു തുടങ്ങി മുസ്ലീങ്ങളെ മുഴുവന്‍ ഭീകരരായി മുദ്രകുത്തുന്ന സാമ്രാജ്യത്വ സയണിസ്റ്റ് ഫാസിസ്റ്റ് സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ച് ബുഷിനെയും മോഡിയെയും ചീത്തവിളിച്ച് ചാവേറുകളെ മഹത്ത്വപ്പെടുത്തി പൊരുതുന്ന പലസ്ത്തീനെപ്പറ്റി വാചാലനായി ഏതൊരു സിമിക്കാരനെയും ആവേശം കൊള്ളിച്ച് നീങ്ങുന്നതിനിടയില്‍ തന്റെ പേര് ഒ. അബ്ദുല്ല എന്നല്ലെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കാനായി അദ്ദേഹം സൂസന് സൊണ്ടാഗ് , ചോംസ്കി, എറിക് ഹോബ്സ്ബോം തുടങ്ങിയവരെ ഉദ്ധരിക്കുന്നുണ്ട്. നിരപരാധികളെ കൊല്ലുന്നതല്ല ശരിയായ സാമ്രാജ്യത്വ വിരുദ്ധപ്രവര്‍ത്തനമെന്ന് അദ്ദേഹം ഭീകരരെ (സോറി!) സൌമ്യമായി ഉപദേശിക്കുന്നുമുണ്ട്. ലേഖനത്തിന്റെ അവസാനം കുഞ്ഞമ്മദ് മാഷിനെ ആവേശം പൂര്‍ണ്ണമായി പിടികൂടുകയും താന്‍ ഭീകരര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കാനായി അദ്ദേഹം ഏതോ സിറിയന്‍ കവിയെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. അവിടെനിന്നും മുന്നോട്ടുപോയി ഇന്ത്യയിലെ മുസ്ലീങ്ങള്‍ എന്നും വിവേചനം നേരിട്ടവരാണെന്നും ഇന്ന് വിവേചന ഭീകരതയാല്‍ അവര്‍ വേട്ടയാടപ്പെടുകയാണെന്നും വിളിച്ചുപറഞ്ഞുകോണ്ട് അദ്ദേഹം തന്റെ മുജാഹിദ്ദീന്‍ മനസ്സ് നമുക്കു കാണിച്ചുതന്ന് നമ്മുടെ മുന്നില്‍ വിവസ്ത്രനായി നില്ക്കുന്നു.
എന്റള്ളാ.... ആരാപ്പാ...ദ് ? മാര്‍ക്സിന്റേം ഗ്രാംഷീന്റെം വേഷോക്കങ്ങ്ട് മാറ്റീപ്പൊ മൌദൂദിയല്ലേ നിക്കണത് ! പഹയന്!
കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com2tag:blogger.com,1999:blog-2456638086003538668.post-55774520881570166972008-08-20T12:51:00.002+05:302008-08-20T21:54:22.711+05:30‘ചെറുമന്‘വടക്കെ ഇന്ത്യയിലെ ഒരു ദലിത് വിഭാഗമാണ് ‘ചാമര്‍’. ഒരു ഡ്രൈവറെ ചാമര്‍ എന്നു ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസില്‍ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ഇന്നത്തെ പത്രത്തിലുണ്ട്. ഒരാളെ ചാമര്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നത് കുറ്റകരവും അപമാനകരവുമാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ( ചാമര്‍ എന്ന വിളിയെപ്പറ്റി മാത്രമല്ല പരാമര്‍ശമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.) മലയാളത്തിലെ ചില സാഹിത്യപുസ്തകങ്ങളെയാണ് ഞാന്‍ ഓര്‍ത്തുപോയത്. മണ്ണില്‍ പണിയെടുക്കുന്നവനെ മടുപ്പുണ്ടാക്കുന്നവിധത്തില്‍ ‘ചെറുമന്’ എന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിക്കുകയും തമ്പുരാന്- തമ്പുരാട്ടി കഥാപാത്രങ്ങളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്ത് സ്വന്തം ജാതിസ്വത്വത്തെ ആവിഷ്ക്കരിക്കുന്ന സാഹിത്യവിഗ്രഹങ്ങള്‍ക്ക് കോടതിവിധിപ്രകാരം എന്തു ശിക്ഷയാണാവോ നല്‍കേണ്ടത്?കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com1tag:blogger.com,1999:blog-2456638086003538668.post-4770916500837957532008-08-01T15:02:00.003+05:302008-08-04T14:04:03.638+05:30പൊളിറ്റിക്കലി കറക്റ്റ്
ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരവാദികള്‍ നിരപരാധികളെ കൊന്നുകൊണ്ടേയിരിക്കുന്നു. ഭീകരവാദം അപലപിക്കപ്പെടേണ്ടതുതന്നെ; ഏവരും സമ്മതിക്കും. പക്ഷേ അങ്ങനെ ചെയ്യണമെങ്കില്‍ ആദ്യം ബാബറി മസ്ജിദ് തകര്‍ത്തതിനെയും ഗുജറാത്തിലെ കലാപത്തെയും ശക്തമായി അപലപിക്കണം. പിന്നെ ബുഷിനെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ആക്രമിക്കണം. സദ്ദാം ഹുസ്സൈനെ സലാം വയ്ക്കണം. പലസ്തീന്....അഫ് ഗാനിസ്ഥാന്......ഇറാന്....ഇറാഖ്..... ഒക്കെയും കടന്ന് കിതച്ച് തളര്‍ന്ന ശബ്ദത്തില്‍ പിറുപിറുക്കണം ബോംബിട്ടത് ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തിയെന്ന്. അപ്പോള്‍ മാത്രമേ നിങ്ങള്‍ പൊളിറ്റിക്കലി കറക്റ്റ് ആവൂ. അല്ലെങ്കിലോ, സാമ്രാജ്യത്തപക്ഷപാതിയോ, കുറഞ്ഞപക്ഷം ഒരു ചില്ലറ ഫാസിസ്റ്റോ(അമ്പാ...!) ആയി ഗതികിട്ടാതെ അലയാനാവും നിങ്ങളുടെ വിധി.

കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com0tag:blogger.com,1999:blog-2456638086003538668.post-42318136988757787382008-07-20T15:49:00.003+05:302008-07-20T16:04:36.033+05:30ചരിത്രച്ചിരിഈയെമ്മെസ്സിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ മുസ്ലിം ലീഗന്മാര് അക്രമക്കളി നടത്തുന്നതില്‍, അതും ആചാര്യന്റെ പാര്‍ട്ടിക്കുനേര്‍ക്കുതന്നെ, ഒരു ചരിത്രച്ചിരിയുണ്ട്. ആരും തൊടാതെ ദൂരെനിര്‍ത്തിയിരുന്ന ചത്ത കുതിരയെ എടുത്തുകൊണ്ടുവന്ന് ബിരിയാണിവെച്ചുകൊടുത്ത് പുതുജീവന്‍ നല്കി മന്ത്രിസ്ഥാനവും കൊടുത്ത് പോരാത്തതിന് സ്വന്തമായി ഒരു ജില്ലയും സമ്മാനിച്ച് അതിനെ ഇന്നത്തെപ്പോലെ ഒരു വിഷമരമായി വളര്‍ത്തിയെടുത്തത് തിരുമേനിയായിരുന്നല്ലോ.

ഈയെമ്മെസ്സിന്റെ ജന്മശതാബ്ദി സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ ആഘോഷിക്കുമ്പോള്‍ ചരിത്രം ചിരിക്കുന്നത് കൂടി കേട്ടാല്‍ നന്ന്.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com1tag:blogger.com,1999:blog-2456638086003538668.post-5382877813292106492008-07-12T15:01:00.003+05:302008-07-12T15:15:48.061+05:30കാണേണ്ടത്സര്ക്കാരിന്റെ അവാര്‍ഡ് ലഭിച്ച ഡോക്ടറാണ്; പോരാത്തതിന് പ്രസിദ്ധനായ ഒരു പണ്ഡിതന്റെ മകന് എന്ന ഖ്യാതിയും! ഈ ഡോക്ടറുടെ തിരുവനന്തപുരത്തെ വീട്ടിലെ കണ്‍സല്‍ട്ടിങ് റൂമിനു വെളിയില്‍ ഇങ്ങനെ ഒരറിയിപ്പുണ്ട്: ‘ ഫീസ് പൊതിഞ്ഞു തരരുത് .’

കണ്ടോ ബുദ്ധി! ചുമ്മാതല്ല അദ്ദേഹത്തിനവാര്‍ഡ് കിട്ടിയത്.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com0tag:blogger.com,1999:blog-2456638086003538668.post-13871789991962879322008-07-11T22:33:00.004+05:302008-07-12T15:00:46.421+05:30ഞാനെങ്ങനെ ബ്ലോഗറായി?ആദ്യം ഞാന്‍ കവിതയിലാണ് കൈവെച്ചത്. ആഴ്ചയില്‍ നാലെണ്ണമെങ്കിലുമെഴുതി. വായിക്കാനിടയായ മുതിര്‍ന്നവര്‍ തൊഴുതു പറഞ്ഞു: ‘ മകനേ, അരുത്....അവിവേകമരുത് ’. ഗുരുത്വദോഷം ഭയന്ന് പിന്‍വാങ്ങി. പിന്നെ കഥയെഴുത്തു തുടങ്ങി. ഒരെണ്ണം വായിച്ച സാഹിത്യപ്രേമിയും പരമ സാത്വികനുമായ അച്ഛന് മുളവടിയുമെടുത്ത് എന്റെ പുറകെ ഓടി. അങ്ങനെ അതും നിന്നു. സര്‍ഗവാസനയെ എത്രകാലം അടക്കിനിര്‍ത്താന്‍ കഴിയും! ഒരു ചെറു നോവലായി അവന് പത്തിവിടര്‍ത്തി. പലര്‍ക്കും വായിക്കാന്‍ കൊടുത്തു. അവരെല്ലാം പിന്നെ കണ്ടാല്‍ മിണ്ടാതായി. രണ്ടു പേജു വായിച്ച ഒരു പത്രാധിപര്‍ വിളിച്ച തെറി എന്റെ കൂമ്പടപ്പിച്ചെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

കുറച്ചു നാള് മര്യാദയ്ക്കു നടന്നു. അപ്പോഴാണ് ഒരു തോന്നല്‍- തത്ത്വചിന്താപരമായ കുറിപ്പുകള്‍ക്കു നല്ല മാര്‍ക്കറ്റാണല്ലോ, അതൊന്നു നോക്കിയാലോ? രണ്ടുമൂന്നെണ്ണം കാച്ചി. പെങ്ങള്‍ക്ക് തന്നെ ആദ്യം വായിക്കാന്‍ കൊടുത്തു. അവര്‍ ബോധംകെട്ടുവീണു. പെറ്റമ്മ തൊഴുകൈയോടെ കരഞ്ഞപ്പോള്‍ പ്രതിജ്ഞയെടുത്തു- ഇനി മേലാല്‍ പേന കൈകൊണ്ടു തൊടില്ല. പക്ഷേ സര്‍ഗ്ഗവാസനയുടെ കാര്യമാര്‍ക്കാണറിഞ്ഞുകൂടാത്തത്, അവനെ പിഴുതെറിഞ്ഞാല്‍ അവന് വീണ്ടും പൊട്ടിമുളയ്ക്കില്ലേ? മുളച്ചു സഹോദരാ, മുളച്ചു; ഇത്തവണ നാടകവേഷത്തില്‍. രചനയും സംവിധാനവും സ്വയം നിര്‍വഹിച്ചു. ഒരേയൊരു തവണ അരങ്ങേറി. പ്രേക്ഷകര്‍ അണിയറയിലെത്തി നാടകമെഴുതിയവനെ അന്വേഷിച്ചുകണ്ടെത്തി തല്ലുന്നത് നിങ്ങള്‍ക്ക് കേട്ടുകേള്‍വിയുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടല്ലോ?

ആയുര്‍വേദ ചികിത്സയൊക്കെ ചെയ്ത് ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് പിന്നേം ഓരോരോ തോന്നലുകള്‍. നിഷ്കരുണം അടിച്ചമര്‍ത്തി. സര്‍ഗ്ഗവേദനതന്നെ. പക്ഷേ, ശരീരവേദന എന്നത് അതിനെക്കാള്‍ എത്രയോ ഭയങ്കരമാണ്! ആ ഓര്‍മ്മയുണ്ടായിരുന്നതുകൊണ്ട് മനസ്സില്‍മാത്രം പലതും എഴുതിയും മായ്ച്ചുകളഞ്ഞും രസിച്ചു. അങ്ങനെ കഴിഞ്ഞുവരവെയാണ് ബ്ലോഗിനെപ്പറ്റി കേള്‍ക്കുന്നത് . ആരാലും കാണപ്പെടാതെയിരുന്ന് ഓരോന്നു തട്ടിവിടുന്നത് എന്തുകൊണ്ടും സെയിഫാണ് . ഇപ്പോള്‍ മനസ്സിലായില്ലേ ഞാനെങ്ങനെ ബ്ലോഗറായെന്ന്!

(നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ബ്ലൊഗറായെന്ന് .)കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com0tag:blogger.com,1999:blog-2456638086003538668.post-38973470033562321122008-07-05T13:02:00.003+05:302008-07-05T13:20:09.465+05:30ഹര്‍ത്താല്‍, ഓ ഹര്ത്താല്എന്താണ് ഹേ ഇങ്ങനെ? ഹര്‍ത്താലിന്റെ തലേന്ന് ലിക്കര്‍ കടയിലും സി.ഡി. കടയിലും കോഴിക്കടയിലും തിരക്കായിരുന്നെങ്കില്‍ പത്രക്കാര്‍ക്കെന്താ ചേതം? ഞങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി. എ. യും പ്രൊമോഷനും പോലെതന്നെയാണ് ഹര്‍ത്താലും. ഞങ്ങളതാഘോഷിക്കും. അധ്വാനിക്കുന്ന വര്‍ഗ്ഗം നേടിയെടുത്ത അവകാശമാണ് ഹര്‍ത്താലെന്ന് നിങ്ങള്‍ക്കൊക്കെ ഇനി എന്നാണു കൂവേ മനസ്സിലാകുക? അതുകൊണ്ട് എല്ലാ പാര്‍ട്ടിക്കാരും ആഴ്ചയിലൊന്നുവെച്ചെങ്കിലും ഹര്‍ത്താല്‍ നടത്തിയേ മതിയാകൂ. ഞങ്ങളുടെ അവകാശം ഹനിച്ചാല്‍ ഞങ്ങള്‍ നേരിട്ട് ഹര്‍ത്താല്‍ നടത്തിക്കളയും. ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, കാഷ്വല്‍ ലീവ് പോലും! ഇനി വല്ല കോടതിയോ മറ്റോ ഹര്‍ത്താല്‍ നിരോധിക്കാനൊരുങ്ങിയാല്‍ ഞങ്ങള്‍ കൂട്ട ആത്മഹത്യക്കൊരുങ്ങും, പറഞ്ഞേക്കാം.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com1tag:blogger.com,1999:blog-2456638086003538668.post-19108653812702407672008-06-23T22:10:00.002+05:302008-06-23T22:56:25.018+05:30വിപ്ലവം മാക്ടയിലൂടെ!മാക്ടയെ പിളര്‍ത്താനായി കുത്തകക്കമ്പനികളില്‍നിന്ന് സൂപ്പര്‍ താരങ്ങളും പ്രമുഖ സംവിധായകരും കോഴ കൈപ്പറ്റിയെന്ന് മാക്ട ഭാരവാഹികള്‍ ആരോപിച്ചിരിക്കുന്നു. നോക്കൂ, എത്ര കറക്റ്റായി ചരിത്രത്തോട് നീതി പുലര്‍ത്തിയാണ് കാര്യങ്ങളുടെ പോക്ക്. താര- സംവിധായക വര്‍ഗശത്രുക്കള്‍ സി. ഐ. എ. ചാരന്മാരാണെന്ന സത്യവും പുറത്തുവരാന്‍ ഇനി അധികം താമസമില്ല. ഈ ജനവിരുദ്ധര്‍ക്കെതിരെയുള്ള ചെറുത്തുനില്പിന്റെ പ്രഖ്യാപനമായി വ്ലാദിമിര്‍ ഇല്യിച്ച് വിനയനും ജോസ് ‘മാവോ’ലി സെദോങ്ങും ചേര്‍ന്നൊരുക്കുന്ന യഥാര്‍ത്ഥ ജനസേവാസിനിമ പുറത്തുവരുന്നതോടെ വിപ്ലവം പൂര്‍ത്തീകരിക്കപ്പെടുകയും സോഷ്യലിസ്റ്റു വ്യവസ്ഥ സ്ഥാപിക്കപ്പെടുകയും ചെയ്യും. പിന്നെ എല്ലാ ലൈറ്റ് ബോയ്സും എല്ലാ ഡ്രൈവര്‍മാരും സൂപ്പര്‍ താരങ്ങള്‍. നമ്മളെടുക്കും സിനിമകള്‍ നമ്മള്‍തന്നെ കാണും പൈങ്കിളിയേ.

ആയതിനാല്‍ വര്‍ഗശത്രുക്കളേ, അഭിനയിക്കാനറിയുന്നവരേ, സംവിധാനം ചെയ്യാന്‍ കഴിവുള്ളവരേ, ഞാന്‍ നിങ്ങളോടു പറയുന്നതെന്തെന്നാല്‍ നിങ്ങള്‍ നിങ്ങളുടെ കഴിവുകള്‍ കളഞ്ഞിട്ടുവരിക, നമുക്കൊരുമിച്ചു വിപ്ലവം കൈക്കൊള്ളാം. വിപ്ലവം മാക്ടയിലൂടെ!കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com3tag:blogger.com,1999:blog-2456638086003538668.post-83473061921994164802008-06-21T22:45:00.002+05:302008-06-21T23:08:41.795+05:30മാവോയിസ്റ്റ്ഒരു കൊടും മാവോയിസ്റ്റ് പിടിയിലായതറിഞ്ഞ് ആളുകള്‍ പലദിക്കില്‍നിന്ന് ഓടിക്കൂടി. അവര്‍ ഒരു നോട്ടത്തിനായി തിക്കുകയും തിരക്കുകയും കഴുത്തുനീട്ടുകയുംചെയ്ത് ബഹളംകൂട്ടി. പലരും അക്ഷമരായി. വീട്ടുടമ മാവോയിസ്റ്റിനെ മുറിക്കുള്ളി്ല്‍ പൂട്ടിയിട്ട് അഭിമാനത്തോടെ നിന്നു. ജനലിലൂടെ അകത്തേക്കുനോക്കാന്‍ അയാള്‍ ഓരോരുത്തരെവീതം അനുവദിച്ചു. മാവോയിസ്റ്റ് ഒരു മൂലയ്ക്ക് കുത്തിയിരിക്കുന്നു. ചിലര്‍ അവനെ ഹിന്ദിയിലും തമിഴിലും തെറി വിളിച്ചു. ഒരാള്‍ ഒരു ദേശഭക്തിഗാനം പാടി. അത്രയ്ക്കു ക്ഷമയില്ലാത്ത മറ്റൊരാള്‍ ഒരു വടിയെടുത്ത് നല്ലൊരു കുത്തു കൊടുത്തു. മാവോയിസ്റ്റ് ഉറക്കെ കരഞ്ഞു: “മ്യാവോ..... മ്യാവോ........” . ശങ്കരാടിയുടെ മുഖച്ഛായയുള്ള ഒരാള്‍ പ്രഖ്യാപിച്ചു: “ നല്ല അസ്സല് മാവോയിസ്റ്റ്”. അപ്പോഴേക്കും പൊലീസ് ജീപ്പ് വന്നുകഴിഞ്ഞിരുന്നു.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com0tag:blogger.com,1999:blog-2456638086003538668.post-17369497612149531302008-06-20T21:56:00.002+05:302008-06-20T22:08:34.854+05:30കണ്ടുവോ ഇത്തിരുവനന്തപുരത്തെ ഒരു ഓട്ടോറിക്ഷയില്‍ കണ്ട സ്റ്റിക്കര്‍- ‘ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ മഹാഗണപതി ഈ വാഹനത്തിന്റെ നാഥന്’.

കരയാതെന്തുചെയ്യും?കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com4tag:blogger.com,1999:blog-2456638086003538668.post-76047431619038207942008-06-19T22:51:00.003+05:302008-06-19T23:03:33.942+05:30കണ്ടത്കൊച്ചിനഗരത്തിലെ ഒരു റോഡിന്റെ പേര് കൈചൂണ്ടിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ: റിട്ട: ജസ്റ്റീസ് കെ. ട്ടി. കോശി അവന്യു. ജഡ്ജിയായതിനാല്‍ വെറും ‘ടി‘ പോരെന്നാവും! ഇനീഷ്യലിനിടയ്ക്കുള്ള കുത്തുകള്‍ ഒഴിവാക്കി ‘കെട്ടിക്കോശി‘ എന്നീണത്തിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. രസികന്മാര് തീരെ ഇല്ലാതായോ കൊച്ചിയില്‍?കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com0tag:blogger.com,1999:blog-2456638086003538668.post-30601542919523418092008-06-16T22:26:00.002+05:302008-06-16T22:39:14.724+05:30ഫ്ലാഷ് ന്യൂസ്വെള്ളപ്പൊക്കക്കെടുതി നേരിട്ടുവിലയിരുത്താനായി കേരളത്തിലേക്കു പുറപ്പെടാന്‍ തയ്യാറായി നിന്നിരുന്ന കേന്ദ്രസംഘം സ്വയം പിരിഞ്ഞുപോകുകയും വേഷം മാറി വീണ്ടും സംഘടിച്ച് വരള്‍ച്ചാദുരിതം വിലയിരുത്താനായി വണ്ടിപിടിക്കാനോടുന്നതായി ഞങ്ങളുടെ ദില്ലി ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com3tag:blogger.com,1999:blog-2456638086003538668.post-14770705154477250062008-06-15T11:12:00.002+05:302008-06-15T11:30:13.738+05:30എന്റെ ബ്ലോഗേഎന്റെ ബ്ലോഗേ നീ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? തമ്മില്‍ കണ്ടിട്ട് കാലം കുറച്ചായെങ്കിലും ഞാന്‍ ഒന്നു വിളിച്ചപ്പോള്‍തന്നെ നീ എന്നെ തിരിച്ചറിഞ്ഞല്ലോ. അത്ഭുതം തന്നെ! ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ പോലും പരസ്പരം തിരിച്ചറിയാത്ത ഈ കാലത്ത് !

നീയറിഞ്ഞോ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ട്രെയിനോടിക്കുന്ന മന്ത്രിയും വരെ ബ്ലോഗു തുടങ്ങിയിരിക്കുന്നു. ഒന്നുമല്ലാത്തവന്റെയും ആരുമല്ലാത്തവന്റെയും മാധ്യമത്തില്‍ ഇപ്പോള്‍ എല്ലാമായവരാണു കളി. ‘ശിവശിവ ‘ എന്ന പേരില്‍ ഒരു ബ്ലോഗു തുടങ്ങാന്‍ പ്ലാനുണ്ട്.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com1tag:blogger.com,1999:blog-2456638086003538668.post-12896347737212806992008-02-27T12:55:00.004+05:302008-02-27T13:52:36.045+05:30സച്ചാര്‍ രക്ഷിക്കുമോ മുസ്ലീങ്ങളെ?മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തില്‍ അത് നടപ്പാക്കുന്നതിനുള്ള പ്രാരംഭമായി രൂപീകരിച്ച പാലൊളിക്കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരിക്കുന്നു.

മറ്റു സംസ്ഥാനങ്ങളിലെ കാര്യം അവിടെ നില്ക്കട്ടെ. നമുക്ക് കേരളത്തിലെ കാര്യം നോക്കാം. മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നോക്കാവസ്ഥ ഉണ്ടാകാന്‍ കാരണമെന്ത്? അവര്‍ക്ക് തൊട്ടുകൂടായ്മയോ വഴിനടക്കാനുള്ള വിലക്കോ നേരിടേണ്ടിവന്നിട്ടുണ്ടോ? വിദ്യാലയങ്ങളില്‍ അവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നോ? അവരിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഇല്ല എന്നാണുത്തരമെന്ന് നമുക്കറിയാം. മേല്‍പ്പറഞ്ഞതെല്ലാം അനുഭവിച്ചിരുന്ന പിന്നോക്കഹിന്ദുക്കള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ന് മുസ്ലീങ്ങളെക്കാള്‍ മുന്നിലത്രെ.

എന്താണ് ഇതിനു കാരണം? കേരളത്തില്‍ എല്ലായിടത്തും സ്കൂളുകളുണ്ട്. ഏതു ജില്ലയിലുമുള്ള കുട്ടികള്‍ക്ക് നടന്നുപോയി പഠിക്കാവുന്നത്രയുമടുത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ സ്കൂളുകളുണ്ട്. വിദ്യാഭ്യാസത്തിന്റെ ചിലവോ തുച്ഛവും. എന്നിട്ടും മുസ്ലീങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നിലാണെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കേണ്ടത് ആ സമുദായത്തിനകത്തുതന്നെയാണ് .

മതാചാരങ്ങളില്‍ അടിയുറച്ച ഒരു ജനതയാണ് മുസ്ലീങ്ങള്‍. അതുകൊണ്ടുതന്നെ മതനേതാക്കള്‍ക്കും മതസംഘടനകള്‍ക്കും ആ സമുദായത്തിനുമേലുള്ള സ്വാധീനവും നിയന്ത്രണവും കടുത്തതാണ് . മതനേതാക്കളുടെയും സംഘടനകളുടെയും കാലത്തിനു യോജിക്കാത്ത ചിന്താഗതിക്കകത്താണ് മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങള്‍ കിടക്കുന്നത്. മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നതും ജോലിക്കുപോകുന്നതുമൊക്കെ അനിസ്ലാമികമാണെന്നാണ് കാന്തപുരവും ജമാ അത്തെ ഇസ്ലാമിയും അതുപോലെ മറ്റു പലരും പറയുന്നത്. നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്കു സമുദായത്തെ തെളിച്ചുകൊണ്ടു പോകുന്നവര്‍ തന്നെയാണ് മുസ്ലീങ്ങള്‍ ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍.

ആധുനികതയ്ക്കെതിരെ പുറംതിരിഞ്ഞുനില്‍ക്കുന്ന ഒരു ജനത പുറകിലാക്കപ്പെടുന്നത് സ്വാഭാവികം മാത്രം. മതനേതാക്കള്‍ മനസ്സുകൊണ്ട് മതമുണ്ടായ നൂറ്റാണ്ടില്‍ ജീവിക്കുകയും അന്നത്തെ മൂല്യങ്ങളൊഴിച്ച് ബാക്കിയെല്ലാം മതവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും സാമാന്യജനതയ്ക്ക് അതൊക്കെ അനുസരിക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ ജൈവികത നഷ്ടപ്പെട്ട് സമുദായം ജീര്‍ണിക്കുന്നു. ഹിന്ദു- ക്രിസ്ത്യന്‍ മതങ്ങളില്‍ ആവര്‍ത്തിച്ചുണ്ടായ നവീകരണപ്രസ്ഥാനങ്ങള്‍ ആ മതങ്ങളെ ചലനാത്മകമാക്കുകയും പല ദുരാചാരങ്ങളെയും ഇല്ലാതാക്കുകയും ചെയ്തു. ഇസ്ലാമില്‍ നവീകരണങള്‍ നടക്കുന്നില്ല എന്നതാണ് ആ മതത്തിന്റെ പേരില്‍ നടക്കുന്ന പല ദുഷ്ചെയ്തികള്‍ക്കും കാരണം. ലിബെറല്‍ ശബ്ദങ്ങളെ മതമേധാവികള്‍ അമര്‍ച്ചചെയ്യുന്നു. ഇസ്ലാമിലെ ബുദ്ധിജീവിവിഭാഗംപോലും മതനേതാക്കളുടെ പിന്തിരിപ്പന് ആശയങ്ങളെ എതിര്‍ക്കാനോ പുതിയ ചിന്തകള്‍ അവതരിപ്പിക്കാനോ തുനിയുന്നില്ല. അസ്ഗര്‍ അലി എഞ്ചിനിയരും മുശിരുല്‍ ഹസ്സനും മുതല്‍ ഓണത്തിലും കാളനിലും സവ ര്‍ണതയുണ്ടോ എന്നു തേടിനടക്കുന്ന നമ്മുടെ കുഞ്ഞഹമ്മദു വരെയുള്ളവര്‍ക്ക് മതനേതാക്കളെ പേടിയാണ് . നവീകരണത്തിനുള്ള ഏതെംകിലും നീക്കം നടന്നാല്‍ എന്തുസംഭവിക്കുമെന്നറിയാന്‍ ചേകന്നൂരിന്റെ കാര്യമോര്‍ത്താല്‍മതി.

ആധുനികമായ സാമൂഹിക സാംസ്കാരിക മൂല്യങ്ങളെ സ്വാംശീകരിച്ചാല്‍മാത്രമേ മുസ്ലീം സമുദായം രക്ഷപ്പെടൂ. സ്ത്രീയും പുരുഷനും ഒരുപോലെ വിദ്യാഭ്യാസം ചെയ്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വതന്ത്രമായി വ്യാപരിച്ച് പൂര്‍ണമനുഷ്യരായി വളരേണ്ടതുണ്ട്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച പുരുഷന് ബുര്‍ഖധരിച്ച ഭാര്യയുമായി നടക്കുന്ന വിരോധാഭാസം ഒരു സമുദായത്തിനും ഗുണകരമല്ല. പര്‍ദയും ബുര്‍ഖയും നൂറ്റാണ്ടുകള്‍ക്കുമുമ്പത്തെ സാമൂഹ്യവ്യവസ്ഥയില്‍ മരുഭൂമിയിലെ പ്രത്യേക പരിതസ്തിതിയുമായി ബന്ധപ്പെട്ടുണ്ടായതാണ് . ഇന്നത്തെ സ്ത്രീകളെ അത് മതത്തിന്റെ പേരില്‍ അണിയിക്കുന്നവര്‍ സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകയാണ് .

ശരിഅത്ത് നിയമങ്ങളില്‍ കാലത്തിനു യോജിക്കുന്നത് മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. ഇഷ്ടമുള്ളത്രയും വിവാഹം കഴിക്കുകയും ഇഷ്ടമുള്ളത്രയും കുട്ടികളെയുണ്ടാക്കുകയും ചെയ്യുന്നത് ആധുനികലോകത്തിനു ചേര്‍ന്നതല്ല എന്നതിരിച്ചറിവ് അത്യാവശ്യം വരേണ്ടിയിരിക്കുന്നു. കുടുംബാസൂത്രണം സ്വീകരിക്കേണ്ടത് സമുദായത്തിന്റെ നന്മയ്ക്ക് അത്യന്താപേക്ഷിതമാണ് എന്നു മനസ്സിലാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു മുസ്ലീങ്ങള്‍ കടക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

മദ്രസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതും മുസ്ലീങ്ങളുടെ പുരോഗതിക്ക് ആവശ്യമാണ് . മതപഠനമല്ലാതെ മറ്റൊന്നും നടത്തിയിട്ടില്ലാത്ത, നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ ജീവിക്കുന്ന കുറെ മനുഷ്യരാണ് മദ്രസകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത്. കുഞ്ഞു മനസ്സുകളില്‍ അസഹിഷ്ണുതയും മതാവേശവും വളര്‍ത്തുകയും തീവ്രവാദത്തിന്റെ വിത്തുകള്‍ പാകുകയും ചെയ്യുന്നത് മദ്രസകളിലാണെന്ന് ആര്‍ക്കാണറിയാത്തത്! മതപഠനം നടത്തേണ്ടത് ആവശ്യമാണെങ്കില്‍ അത് വീടുകളില്‍ മുതിര്‍ന്നവര്‍ക്ക് ചെയ്യാവുന്നതേയുള്ളൂ.

അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും കാലാനുസ്രുതമായ മാറ്റങ്ങള്‍ക്കു തയ്യാറാവുകയും ചെയ്താലേ മുസ്ലീംജനതയ്ക്ക് മുന്നോട്ടു കുതിക്കാനാകൂ. അസുഖകരമായ സത്യങ്ങള്‍ പറയുന്നവരെ മുസ്ലിംവിരുദ്ധരായി പ്രഖ്യാപിക്കാന്‍ എളുപ്പമാണ് . അത് മതമേധാവികളുടെ തന്ത്രമാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ പിടിയില്‍നിന്ന് മോചിതരായി ഇസ്ലാമിന്റെ ഉന്നതമായ മൂല്യങ്ങളെ കൈവിടാതെതന്നെ ആധുനികലോകവുമായി ഇണങ്ങി സ്വയം മാറാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടക്കാനും മുസ്ലീം സ്ത്രീകളും പുരുഷന്മാരും തയ്യാറായാല്‍ ആര്‍ക്കും അവരുടെ മുന്നേറ്റത്തെ തടയാനാവില്ല. അങ്ങനെ മാത്രമേ അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കപെടുകയുള്ളൂ.

സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതുകൊണ്ട് മുസ്ലീങ്ങള്‍ക്കിടയിലെ സമ്പന്നരും ഉന്നതവിദ്യാഭ്യാസംനേടിയവരും അധികാരപദവികള്‍ അലംകരിക്കുന്നവരുമായ വിഭാഗത്തിനു മാത്രമാകും പ്രയോജനം ലഭിക്കുക. പിന്നെ, മുസ്ലീങ്ങളെ വോട്ടുബാങ്കായിമാത്രം കാണുന്ന കുറെ രാഷ്ട്രീയക്കാര്‍ക്കും. അതുകൊണ്ടാണല്ലോ അവര്‍ സച്ചാര്‍ സച്ചാര്‍ എന്നു പറഞ്ഞു മുറവിളികൂട്ടുന്നതും. ഇപ്പോഴാണ് നാം കുഞ്ചന്‍ നമ്പ്യാരെ ഓര്‍ക്കേണ്ടത്: “സച്ചാര്‍ കമ്മീഷന് മഹാശ്ചര്യം………………………………………..”

സ്വയം മാറുകയും സമുദായത്തിലെ പ്രതിലോമശക്തികളെ ചെറുക്കുകയും ചെയ്ത് ആധുനികലോകത്ത് സ്വന്തം സ്ഥാനം അടയാളപ്പെടുത്തുകയാണ് മുസ്ലീങ്ങള്‍ ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാരിന്റെ സക്കാത്തുകള്‍ക്കായി കൈനീട്ടിയിരിക്കുകയല്ല. സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള ഔദാര്യങ്ങള്‍ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ക്ക് കൂടുതല്‍ ഇന്ധനം പകരാന്‍ മാത്രമേ ഉപകരിക്കൂ.

സച്ചാറും പാലൊളിയുമല്ല മുസ്ലീങ്ങള്‍തന്നെയാണ് അവരെ സ്വയം രക്ഷിക്കേണ്ടത് .കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com7tag:blogger.com,1999:blog-2456638086003538668.post-53097548706407561912008-01-25T21:55:00.000+05:302008-01-25T22:26:07.419+05:30ജനംറോഡു മുറിച്ചുകടക്കുമ്പോഴാണു കണ്ടത് പോലീസുകാരന് ഒരു കറുത്തു കുറിയ മനുഷ്യനെ കോളറിനു പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. അയാളുടെ മുഖത്തെ യാചനാഭാവം...... പോലീസുകാരന്റെ മുഖത്തെ മുറുക്കം.......വയര്‍ലസ്സിലൂടെ സന്ദേശം പായുന്നു...... പെട്ടെന്നുതന്നെ അവിടെ ഒരാള്‍ക്കൂട്ടം കൂടിക്കഴിഞ്ഞു. പണിയിടങ്ങളിലേക്ക് തിരക്കിട്ടുപോകുന്നവര്‍, ബസ് സ്റ്റോപ്പില്‍ നിന്നവര്‍, വായില്‍നോക്കാനിറങ്ങിയവര്‍, കടത്തിണ്ണയില്‍ വെറുതെയിരുന്നവര്‍.......... എല്ലാവരും എല്ലാ തിരക്കുകളും മാറ്റിവെച്ച് ആ കറുത്ത മനുഷ്യനെത്തന്നെ നോക്കി....... അങ്ങനെ........ എല്ലാ മുഖങ്ങളുമിപ്പോള്‍ മുറുകിവലിഞ്ഞിരിക്കുന്നു. ഒരു പറ്റം ഭീഷണമായ കണ്ണുകളുടെ ഇരയായി വിറച്ചുകൊണ്ട് ആ മനുഷ്യന്. അയാള്‍ എന്തു തെറ്റാണു ചെയ്തതെന്നു ചോദിച്ച് ആരും സമയം കളയുന്നില്ല. ചില കണ്ണുകള്‍ പോലീസുകാരനെ നോക്കി അക്ഷമരാകുന്നു, ഇയാള്‍ക്കെന്തു കാര്യമിവിടെ ഞങ്ങളില്ലേ എന്ന മട്ടില്‍. ആള്‍ക്കൂട്ടം വീര്‍ത്തുവീര്‍ത്തു വരുന്നു..... ഇര ചെറുതായിച്ചെറുതായും..... വയര്‍ലസ്സില്‍ മുറുകെപ്പിടിച്ച് ഭീതിയുടെ നിഴല്‍ വീണ കണ്ണുകളോടെ പോലീസുകാരന്!കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com3tag:blogger.com,1999:blog-2456638086003538668.post-15561489923153361932008-01-21T21:55:00.000+05:302008-01-21T22:26:53.426+05:30ബഷീര്വെളിച്ചത്തിന്റെ വെളിച്ചത്തെക്കുറിച്ചെഴുതിയ ബഷീറിന്റെ ജന്മശതാബ്ദിവര്‍ഷമാണിത്. നമ്മുടെ സാഹിത്യ അക്കാദമി ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു. ‘നാലുകെട്ട് ‘ എന്ന സാദാ നോവലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കാണല്ലോ അല്ലേ? നടക്കട്ടെ. ഗദ്യഭാഷയുടെ മാന്ത്രികതയെന്തെന്ന് മലയാളിയെ ആദ്യമായി അനുഭവിപ്പിച്ച ബഷീറിനെ ഇവന്മാര് കൊണ്ടാടാതിരിക്കുന്നതുതന്നെ നല്ലത്.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com1tag:blogger.com,1999:blog-2456638086003538668.post-39124808404396167832008-01-18T21:49:00.000+05:302008-01-18T21:56:44.431+05:30രക്തസാക്ഷിരാത്രിസമയം. രക്തസാക്ഷിപ്പറമ്പിനുമുന്നിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ആരോ അടക്കിയ ശബ്ദത്തില്‍ വിളിച്ചു; “സഖാവേ…..’‘ തിരിഞ്ഞുനോക്കിയപ്പോള്‍ ആവേശം വന്നുപോയി: ഒരു രക്തസാക്ഷി ഇരിക്കുന്നു മണ്ഡപത്തിന്മേല്‍ ചാരി. പഴയ, ഉണങ്ങിയ മുഖം. നെഞ്ചത്ത് സി പിയുടെ സൈന്യത്തിന്റെ വെടികൊണ്ട തുള. ഞാന്‍ മുഷ്ടി ചുരുട്ടി വിളിച്ചു; “രക്തസാക്ഷികള്‍ സിന്ദാബാദ്….‘’
രക്തസാക്ഷി എന്നെ “ശ്..ശ്..’‘ എന്നു വിലക്കി, “ഗ്വാ ഗ്വാ വിളിക്കാതെ; പിന്നെന്തൊക്കെയാ വിശേഷങ്ങള്‍?’‘

ഞാന്‍ പറഞ്ഞു; ‘‘സമ്മേളനമൊക്കെ നന്നായി നടക്കുന്നു. ബൂര്‍ഷ്വാ മാധ്യമങ്ങളെയും വര്‍ഗ്ഗീയ പിന്തിരിപ്പന് സാമ്രാജ്യത്തശക്തികളെയും നമ്മള് ഒറ്റക്കെട്ടായി…………‘’

“ പോഴാ, ഞാന്‍ ചോദിച്ചതതല്ല. ഗ്രോത്ത് റേറ്റ് എത്രയായി? ഫോറിന് ഇന്‍വെസ്റ്റ്മെന്റ് എങ്ങനെ? സ്റ്റോക്ക് ട്രേഡിങ് ഇന്നലെ എത്രയ്കാ ക്ലോസ് ചെയ്തത്?‘’

മറയുന്ന ബോധത്തിലൂടെ പതിയെ ഊര്‍ന്നുവീഴുമ്പോള്‍ ഞാന്‍ അവ്യക്തമായി കണ്ടു രക്തസാക്ഷിയുടെ കൈയില്‍നിന്ന് ഒരു വാരിക്കുന്തം എന്റെ നേര്‍ക്ക് നീളുന്നത് .കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com4tag:blogger.com,1999:blog-2456638086003538668.post-20902098280236078292008-01-11T22:27:00.001+05:302008-01-11T22:47:44.727+05:30മാനിഫെസ്റ്റോപുസ്തകമേളയില് പരതിനടക്കുമ്പോള്‍ ഒരു ചെറിയ ചുവന്നപുസ്തകം കൈയില്‍ തടഞ്ഞു. പഴയ പുസ്തകത്തിന്റെ പുതിയ പതിപ്പ്. ഇപ്പോള്‍ അല്പം മങ്ങിയ ചുവപ്പുനിറം. യൂറോപ്പില്‍നിന്ന് ലോകത്തെമുഴുവന്‍ ബാധിച്ച ഭൂതത്തിന്റെ പുസ്തകം. താളുകള്‍ മറിക്കുമ്പോള്‍ ‘മാറ്റം... മാറ്റം...’ എന്ന മുനിമൊഴിയുടെ മുഴക്കം. മുനിയുടെ ശിഷ്യരെയൊക്കെ മാറ്റിമറിച്ച മാറ്റം! ഒടുവിലത്തെ പേജിന്റെ ശൂന്യതയില്‍നിന്ന് മറ്റൊരു ഭൂതം പേജുകളെ ഒന്നൊന്നായി വിഴുങ്ങിക്കൊണ്ട് ഒന്നാമത്തെ പേജിലേക്ക് നീങ്ങുന്നതുകണ്ട് ചിരിച്ചുകരഞ്ഞു ഞാന്‍ വശംകെട്ടുപോയി.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com1tag:blogger.com,1999:blog-2456638086003538668.post-11553032481435180682007-12-25T22:41:00.000+05:302007-12-25T23:04:01.572+05:30ബ്രിട്ടീഷ് ലൈബ്രറിക്കു നമസ്കാരംതലസ്ഥാനത്തെ ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടാനുള്ള തീരുമാനം സ്ഥലത്തെ എലീറ്റ് ജനവിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. ബ്രിട്ടീഷ് കൌണ്‍സിലിനു നിവേദനമയക്കുകയും വെബ് സൈറ്റ് ആരംഭിക്കുകമൊക്കെ ചെയ്തുകഴിഞ്ഞു. സര്‍ക്കാര്‍തന്നെ പ്രശ്നത്തില്‍ നേരിട്ടിടപെട്ടിരിക്കുന്നു.

ഏതു ലൈബ്രറിയും പൂട്ടപ്പെടുന്നത് ദു:ഖകരമത്രെ. അതിനാല്‍ പ്രതിഷേധം നല്ലതുതന്നെ. പക്ഷേ, നാമോര്‍ത്തിരിക്കേണ്ട ചിലതുണ്ട്. ബ്രിട്ടീഷ് ലൈബ്രറി ഒരു സ്വകാര്യ സംരംഭമല്ലേ, അതും ഒരു വിദേശ സ്ഥാപനത്തിന്റെ? മുടക്കുന്ന പണം വെറുതെയായിപ്പോകരുതെന്ന് അതു മുടക്കുന്നവര്‍ക്ക് നിര്‍ബന്ധമുണ്ടാകുമല്ലോ. തലസ്ഥാനത്തെ ലൈബ്രറി ലാഭകരമല്ലെന്നും അതില്‍ പണം മുടക്കുന്നത് നന്നല്ലെന്നും അവര്‍ക്ക് തോന്നിയാല്‍ അത് അടച്ചുപൂട്ടാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ലേ?

മറ്റൊരു ചോദ്യം, ബ്രിട്ടീഷ് ലൈബ്രറിയില്ലെങ്കില്‍ തിരുവനന്തപുരത്തെ ജനങ്ങളെല്ലാം മന്ദബുദ്ധികളായിത്തീരുമോ? അവിടെ വേറേയും ലൈബ്രറികളുണ്ട്. പിന്നെ, ലൈബ്രറിയില്‍നിന്നു മാത്രമാണോ നമുക്കിന്ന് വിജ്ഞാനം ലഭിക്കുന്നത്? ഇന്റര്‍നെറ്റ് ഉണ്ടാക്കിയ വിജ്ഞാനവിസ്ഫോടനം അറിവിലേക്ക് ഒന്നിലധികം പാതകള്‍ നമുക്ക് തുറന്നുതന്നിരിക്കുന്നു.

ബ്രിട്ടീഷ് ലൈബ്രറി തലസ്ഥാനത്തെ എലീറ്റ് വിഭാഗത്തിനൊരു നൊസ്റ്റാല്‍ജിയയും പദവിചിഹ്നവുമാണെന്നതാണു സത്യം. ഗോള്‍ഫ് ക്ലബ്ബും ട്രിവാണ്ട്രം ക്ലബ്ബും പോലെ മറ്റൊന്ന്. സായിപ്പിന്റെ ലൈബ്രറിയില്‍ അംഗമായാല്‍ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഉയരെയാകുമെന്ന തോന്നല്‍. വിജ്ഞാനദാഹമാണു പ്രശ്നമെങ്കില്‍ തലസ്ഥാനത്തെതന്നെ പബ്ലിക് ലൈബ്രറിയുടെ ദയനീയാവസ്ഥ ഇവരെയൊന്നും വേദനിപ്പിക്കാത്തതെന്ത്? എത്രയോ വര്‍ഷത്തെ പഴക്കമുള്ള ആ സ്ഥാപനം കുറെ പൊടിപിടിച്ച പഴഞ്ചന്‍ പുസ്തകങ്ങളുടെ ആലയം മാത്രമാണിന്ന്. അതിനെ രക്ഷിക്കണമെന്ന് ആരും വിളിച്ചുകൂവുന്നില്ല. കാരണം വ്യക്തം- അത് ചെറിയ മനുഷ്യര്‍ക്കുള്ള ലൈബ്രറിയത്രെ.

ബ്രിട്ടീഷ് ലൈബ്രറി പൂട്ടാന്‍ അതിന്റെ ഉടമസ്ഥര്‍ തീരുമാനിച്ചാല്‍ നാമെന്തിനു കരഞ്ഞുവിളിക്കണം? വാണിജ്യപരമായ പ്രവര്‍ത്തനങ്ങളാണവര്‍ കഴിഞ്ഞ കുറെ കാലമായി മുഖ്യമായി നടത്തിക്കൊണ്ടിരിക്കുന്നത് . ഒരിക്കലത് വിദേശത്തുനിന്നുള്ള പുസ്തകങ്ങളുടെയും മാഗസീനുകളുടെയും ലോകത്തേക്ക് ഒരു വാതിലായിരുന്നു കുറച്ചുപേര്‍ക്കെങ്കിലും. അന്ന് വേറേ വാതിലുകള്‍ ഉണ്ടായിരുന്നില്ലതാനും. ഇന്നാകട്ടെ വാതിലുകളേറെയുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയുടെ ചരിത്രനിയോഗം അവസാനിച്ചിരിക്കുന്നു. ഇനിയതിനെ പോകാനനുവദിച്ചുകൂടേ? പഴയതെല്ലാം അങ്ങനെതന്നെ എന്നുമുണ്ടാകണമെന്നുള്ള ആഗ്രഹം അത്ര നല്ലതാണോ?

ചിലതു പോകുമ്പോള്‍ മറ്റുചിലത് വരുന്നു. ഇന്ന് തലസ്ഥാനത്തെ സാംസ്കാരിക ജീവിതത്തെ സജീവമാക്കിനിര്‍ത്തുന്ന ഒരു സ്ഥാപനമാണു ഫ്രെഞ്ചുകാരുടെ അലോയിണ്‍സ് ഫ്രാങ്സ്വൈസ്. ഇന്ന് ബ്രിട്ടീഷ് ലൈബ്രറിയോട് തോന്നുന്ന വികാരം നാളെ ചിലര്‍ക്ക് ഈ സ്ഥാപനത്തോടാവും തോന്നുക. കുറച്ചുകാലം കഴിയുമ്പോള്‍ അത് അടച്ചുപൂട്ടാന്‍ അവര്‍ തീരുമാനിച്ചാല്‍ അപ്പോഴുമുണ്ടാകും കുറേപ്പേര് നെഞ്ചത്തടിക്കാനും നിലവിളിക്കാനും. ഇതൊരു രോഗംതന്നെ. മാറ്റങ്ങളെ അഭിമുഖീകരിക്കാനാവാതെ ശീലങ്ങളില്‍ അള്ളിപ്പിടിച്ചുകിടക്കാനുള്ള വാസന.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com5tag:blogger.com,1999:blog-2456638086003538668.post-41605296947658169552007-12-06T14:43:00.000+05:302007-12-06T15:07:45.472+05:30സ്ത്രീ ശാക്തീകരണംസ്ത്രീ ശാക്തീകരണമെന്നത് വെറുമൊരു ബഡായിയല്ലെന്ന് തെളിയിച്ചിരിക്കുകയാണു തിരുവനന്തപുരത്തെയും എറണാകുളത്തെയും രണ്ടു സ്ത്രീരത്നങ്ങള്‍. നമ്മള് ടിവിയില്‍ കണ്ടതല്ലേ അവരുടെ ജോറന്‍ പ്രകടനം. ഒരുവള്‍ പോലീസുകാരിയുടെ മോന്തയ്ക്കു കൊടുക്കുന്നു, മറ്റവള് നിലത്തുകിടക്കുന്നവന്റെമേല് ചെരിപ്പും കസേരയും കൊണ്ട് ശാക്തീകരണം നടത്തുന്നു.
ഇനിയെന്തായാലും പുരുഷകേസരികള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്ന്. സ്ത്രീകളും രാഷ്ട്രീയം പയറ്റാന്‍ തുടങ്ങിക്കഴിഞ്ഞു. കയ്യാങ്കളിതന്നെ രാഷ്ട്രീയത്തിനത്യാവശ്യം വേണ്ടതെന്ന് അവരും മനസ്സിലാക്കിക്കഴിഞ്ഞു. അടിതുടങ്ങിയാല്‍ അവരേ ജയിക്കൂ കേസരികളേ! ബെല്‍റ്റിനു മുകളില്‍ മാത്രമല്ല അടിയിലും ഇടിക്കുമവര്. 33 ശതമാനം സംവരണംകൂടി വന്നുകഴിഞ്ഞാല്‍ പോക്കാണു പുരുഷന്മാരേ നമ്മുടെ കാര്യം.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com1tag:blogger.com,1999:blog-2456638086003538668.post-16236309892561346322007-11-18T22:22:00.000+05:302007-11-18T22:45:12.595+05:30വിപ്ലവം പ്ലവം പ്ലവം.....നാലു സൈക്കിള്‍ചക്രങ്ങള്‍ താങ്ങുന്ന തട്ടിന്മേലുള്ള സ്റ്റൌവിന്മേലുള്ള പാത്രത്തില്‍ കരണ്ടികൊണ്ടു തട്ടിക്കൊണ്ടു കപ്പലണ്ടി വില്‍ക്കുന്ന പയ്യനു നേര്‍ക്ക് രണ്ടു രൂപ നീട്ടുകയായിരുന്നു ഞാന്‍. പെട്ടെന്ന് ഒരു മൊബൈല്‍ ഫോണ്‍ ചിലച്ചു. തട്ടിന്റെ മേലെവിടെനിന്നോ അതിനെ തപ്പിയെടുത്ത് ചെവിയില്‍ വെച്ച് അവന് തമിഴില്‍ പേശാന്‍ തുടങ്ങി. അതെ, പരസ്യത്തില്‍ കാണുന്ന പോലെ തന്നെ.
അമ്പടാ........... നമ്മുടെ നാടിന്റെയൊരു പോക്കേ........! അല്ലാ......... ഇനി വിപ്ലവം മൊബൈലിലൂടെയെങ്ങാനും വരുമോ?കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com1tag:blogger.com,1999:blog-2456638086003538668.post-58834809516018832462007-11-18T21:34:00.000+05:302007-11-18T21:54:55.688+05:30ആഗോളീകരണംപുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സാറാ ജോസഫിന്റെ നോവലിന്റെ ‘വരുന്നൂ....’ പരസ്യമുണ്ട്. മോഡല്‍ സാറാ ടീച്ചര്‍ തന്നെ. സുന്ദരമായ സാരിയും ചെരുപ്പുമിട്ട് അതിലും സുന്ദരിയായി ടീച്ചര്‍ വായിച്ചുകൊണ്ടിരിക്കുന്നു. ടൈല്‍സ് പാകിയ തറയും ഭിത്തിയുമുള്ള വീട്.

വിട്രിഫൈഡ് ടൈല്സിലിരുന്ന് ആഗോളീകരണത്തിന്റെ അധിനിവേശത്തെ പ്രതിരോധിക്കുവതെന്തുരസം!കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com2tag:blogger.com,1999:blog-2456638086003538668.post-67698950864757722202007-11-09T22:23:00.000+05:302007-11-10T22:29:03.332+05:30കാഴ്ചഇരുട്ടില് മുങ്ങിയ നഗരവീഥിയിലൂടെ ഞാന്‍. എന്നിലൂടെ ചിന്തകള്‍ മുളങ്കൂട്ടത്തിലൂടെ കാറ്റെന്നപോലെ. പെട്ടെന്ന് കാഴ്ചയില്‍നിന്നു മറഞ്ഞൂ ഭീമാകാരന്മാരായുയര്‍ന്നുനിന്നിരുന്ന കെട്ടിടങ്ങള്‍. എവിടെപ്പോയി റോഡിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന വാഹനങ്ങള്‍? പതിയെ ഒരു മണം വന്നു മൂക്കില്‍ തൊട്ടു; പാലപ്പൂവിന്റേത്. അതെല്ലായിടത്തും പരന്നു. മത്തുപിടിച്ചെനിക്ക്. ചീവീട് കൂമന് തുടങ്ങിയവര്‍തന്‍ ശബ്ദങ്ങളുയര്‍ന്നു. വമ്പന്‍ മരങ്ങള്‍ വളര്‍ന്നു മൂടീ ചുറ്റിനും. ഇത്തിരിപ്പോന്ന വഴിയിലൂടെ നടന്നു ഞാന്‍ തപ്പിത്തടഞ്ഞ്. പെട്ടെന്നൊരു ശബ്ദം കേട്ടു; അതെ, ചിലങ്ക തന്നെ. ഉള്ളിലെ പറച്ചെണ്ടകള്‍ ഒന്നിച്ചു മുഴങ്ങി. അറിയാമെനിക്കിനി എന്തെന്ന്. ഇതുതാനല്ലോ മനം കാത്തിരുന്നത്! ഉദിച്ചൂ തീക്ഷ്ണമാം വെണ്മ....... പെട്ടെന്ന് കറണ്ടു വന്നു. റോഡ് നിറയെ വാഹനങ്ങള്‍. ഇരുവശവും ഉയര്ന്നുനില്ക്കുന്ന കെട്ടിടങ്ങള്‍. ശബ്ദങ്ങളുടെ കോലാഹലം. ഫുട്പാത്തിലൂടെ പാലും പച്ചക്കറിയുമായി ഞാന്‍ വീട്ടിലേക്കു നടക്കുകയായിരുന്നു.കാണിhttp://www.blogger.com/profile/18266677263239213123noreply@blogger.com0