സ്ത്രീ ശാക്തീകരണമെന്നത് വെറുമൊരു ബഡായിയല്ലെന്ന് തെളിയിച്ചിരിക്കുകയാണു തിരുവനന്തപുരത്തെയും എറണാകുളത്തെയും രണ്ടു സ്ത്രീരത്നങ്ങള്‍. നമ്മള്‍ ടിവിയില്‍ കണ്ടതല്ലേ അവരുടെ ജോറന്‍ പ്രകടനം. ഒരുവള്‍ പോലീസുകാരിയുടെ മോന്തയ്ക്കു കൊടുക്കുന്നു, മറ്റവള്‍ നിലത്തുകിടക്കുന്നവന്റെമേല്‍ ചെരിപ്പും കസേരയും കൊണ്ട് ശാക്തീകരണം നടത്തുന്നു.
ഇനിയെന്തായാലും പുരുഷകേസരികള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്ന്. സ്ത്രീകളും രാഷ്ട്രീയം പയറ്റാന്‍ തുടങ്ങിക്കഴിഞ്ഞു. കയ്യാങ്കളിതന്നെ രാഷ്ട്രീയത്തിനത്യാവശ്യം വേണ്ടതെന്ന് അവരും മനസ്സിലാക്കിക്കഴിഞ്ഞു. അടിതുടങ്ങിയാല്‍ അവരേ ജയിക്കൂ കേസരികളേ! ബെല്‍റ്റിനു മുകളില്‍ മാത്രമല്ല അടിയിലും ഇടിക്കുമവര്‍. 33 ശതമാനം സംവരണംകൂടി വന്നുകഴിഞ്ഞാല്‍ പോക്കാണു പുരുഷന്മാരേ നമ്മുടെ കാര്യം.
Thursday, 6 December 2007
Subscribe to:
Post Comments (Atom)
1 comment:
അച്ഛ്നെ തല്ലുന്ന മക്കളുണ്ടായ് വരും
പൂച്ചയെ തിന്നുന്നെലിയുമുണ്ടയ് വരും
ആണുങ്ങളെ വെല്ലും പെണ്ണുങ്ങളും വരും
കലികാലമായലിതൊക്കെ ഭവിക്കണം!
Post a Comment