മലയാളി ഒരു കഞ്ഞി ആണെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? ടി വി ചാനെലുകളിലെ റിയാലിറ്റി ഷോകളില്‍ അച്ചടക്കത്തോടെ നിരന്നിരുന്ന് ഇടയ്ക്കിടെ പല്ലിളിക്കുകയും കൈയടിക്കാന്‍ ആംഗ്യം കാട്ടുമ്പോള്‍ അന്തംവിട്ടു കൈയടിക്കുകയും ജഡ്ജിവേഷത്തിലിരിക്കുന്നവര്‍ ഉതിര്‍ക്കുന്ന മൊഴിമുത്തുകള്‍ ആരാധനയോടേ പെറുക്കിയെടുക്കുകയും ചെയ്യുന്ന ഒരു പോഴന്‍? നിങ്ങള്‍ എന്തു കുന്തമെങ്കിലും വിചാരിക്ക്. കഴിഞ്ഞ ദിവസം എടപ്പാളില്‍ നടന്നത് നിങ്ങളും അറിഞ്ഞതല്യോ? അന്യദേശക്കാരിയായ ഒരു ഗര്‍ഭിണിയെയും രണ്ടു മക്കളെയും ഒരുകൂട്ടം വീരശൂര മലയാളികള്‍ പൊതിരെ തല്ലുന്നത് നിങ്ങളും കണ്ടതല്യോ? കണ്ടു കുളിരണിഞ്ഞതല്യോ? എന്നിട്ടും സ്വന്തം നാട്ടുകാരെ ഒരു വിലയില്ല. ഇതാണു നമ്മുടെ കുഴപ്പം. മലയാളിസ്വത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉത്കര്‍ഷേച്ഛയുടെയും പ്രഖ്യാപനം എടപ്പാളില്‍നിന്നുയര്‍ന്നത് ആരെയാണു രോമാഞ്ചം കൊള്ളിക്കാത്തത്? ആ ദിനം അധികം ദൂരെയല്ല, ആ ബിഹാറികളുണ്ടല്ലോ എല്ലാത്തിലും മുന്നില്‍ നില്‍ക്കുന്ന അവന്മാരുടെ കച്ചോടം നാം പൂട്ടിക്കുന്ന ദിവസം. അവന്മാരോടു ചെന്നു പറഞ്ഞേക്ക് മലയാളിയെ ഇനി പിടിച്ചാല്‍ പിടികിട്ടില്ലെന്ന്.
ഇത് വെറും മലയാളിയല്ല; ഇതത്രെ എട(ര)പ്പാളി!
കേട്ടത്: ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ രണ്ടുദിവസത്തിനകംതന്നെ പൊലീസിന്റെ പിടിയിലായ വാര്‍ത്ത കേട്ട ഒരാള്‍ - “ ഇത്രയ്ക്ക് ബുദ്ധിയില്ലാത്തവന്മാര്‍ ഈ പണിക്കു പോകരുത്, വെറുതെ നാട്ടുകാരെ നാണംകെടുത്താന്‍!”
Wednesday, 10 October 2007
Subscribe to:
Post Comments (Atom)
4 comments:
show alla ithu reality aanu
മലയാളത്തില്‍ കമന്റാന്‍ പോലും നാണം തോന്നുന്നു..
അടികൊണ്ട സ്ത്രീകള്‍ കന്നടക്കാരായതിനാല്‍ ഒരു ദിവസം ബാംഗ്ലൂരില്‍ കേരള ബസുകള്‍ തടഞ്ഞു. രാമസേതു പ്രശ്നത്തില്‍ പ്രതിഷേധിച്ച് തമിഴ് നാട് ബസ് കത്തിച്ചതു പോലെ കത്തിക്കാത്തത് ഭാഗ്യം. ഇതിനെക്കാള്‍ മാന്യത മറ്റേതൊരു നാട്ടുകാര്‍ക്കും ഉണ്ടെന്നു തോന്നുന്നു. എ(ട)രപ്പാളികള്‍ ചെറ്റകള്‍
ഇതില്‍ കാട്ടു നീതി യുടെയൊ നീതിനടപ്പാക്കലി ന്റെയൊ ഒരു സങ്തിയും ഇല്ല.
ഇതു കഴിഞഞ കുറെ വര്‍ഷങ്ലായി കേരളത്തില്‍ നടക്കുന്ന് താണു...
it is not only happening in edappal.am from kannur.in kannur (exactly,iritty) 3 years before ...same like incident.
one pregnant lady and a 18 years old girl. the mob was actually not only beating this gypsy ladies ...they sexually harassing these ladies, when me and my brother asked some of them to stop this and hand over them to police they turneda against us. in kannur (exactly mattannur)2 years before same like incident happned ...that time also I heard from some fellows who had gone for 'ACTION"
that they touched ladies body parts ...any one can enjoy ...!!!
this is the real fucking kerala culture...
now because of lot of channels they ,the mob in kerala(whether it is in kannur or edappal)slowly understanding ....
any body from these erappali's can undress any MLA Or MP or their wives who have taken their big money?
and one thing more ..after muthanga police did same like thing to adivasi ladies in wayand.....!!!!!
change vendathu malayaliyude mansinau..
super keralam...!!!!!
chora thilakende ncherambukalil....!!!!
Post a Comment