Wednesday 27 February, 2008

സച്ചാര്‍ രക്ഷിക്കുമോ മുസ്ലീങ്ങളെ?

മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തില്‍ അത് നടപ്പാക്കുന്നതിനുള്ള പ്രാരംഭമായി രൂപീകരിച്ച‍ പാലൊളിക്കമ്മിറ്റി സര്‍ക്കാരിന് ‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരിക്കുന്നു.

മറ്റു സംസ്ഥാനങ്ങളിലെ കാര്യം അവിടെ നില്‍ക്കട്ടെ. നമുക്ക് കേരളത്തിലെ കാര്യം നോക്കാം. മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസപരവും സാ‍മൂഹികവുമായ പിന്നോക്കാവസ്ഥ ഉണ്ടാകാന്‍ കാരണമെന്ത്? അവര്‍ക്ക് തൊട്ടുകൂടായ്മയോ വഴിനടക്കാനുള്ള വിലക്കോ നേരിടേണ്ടിവന്നിട്ടുണ്ടോ? വിദ്യാലയങ്ങളില്‍ അവര്‍ക്ക് പ്രവേശനം‍ നിഷേധിക്കപ്പെട്ടിരുന്നോ? അവരിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഇല്ല എന്നാണുത്തരമെന്ന് നമുക്കറിയാം. മേല്‍പ്പറഞ്ഞതെല്ലാം അനുഭവിച്ചിരുന്ന പിന്നോക്കഹിന്ദുക്കള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ന് മുസ്ലീങ്ങളെക്കാള്‍ മുന്നിലത്രെ.

എന്താണ്‍ ഇതിനു കാരണം? കേരളത്തില്‍ എല്ലായിടത്തും സ്കൂളുകളുണ്ട്. ഏതു ജില്ലയിലുമുള്ള കുട്ടികള്‍ക്ക് നടന്നുപോയി പഠിക്കാവുന്നത്രയുമടുത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ സ്കൂളുകളുണ്ട്. വിദ്യാഭ്യാസത്തിന്റെ ചിലവോ തുച്ഛവും. എന്നിട്ടും മുസ്ലീങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നിലാണെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കേണ്ടത് ആ സമുദായത്തിനകത്തുതന്നെയാണ് ‍.

മതാചാരങ്ങളില്‍ അടിയുറച്ച ഒരു ജനതയാണ് ‍ മുസ്ലീങ്ങള്‍. അതുകൊണ്ടുതന്നെ മതനേതാക്കള്‍ക്കും മതസംഘടനകള്‍ക്കും ആ സമുദായത്തിനുമേലുള്ള സ്വാധീനവും നിയന്ത്രണവും കടുത്തതാണ് ‍. മതനേതാക്കളുടെയും സംഘടനകളുടെയും കാലത്തിനു യോജിക്കാത്ത ചിന്താഗതിക്കകത്താണ് ‍ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങള്‍ കിടക്കുന്നത്. മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നതും ജോലിക്കുപോകുന്നതുമൊക്കെ അനിസ്ലാമികമാണെന്നാണ് കാന്തപുരവും ജമാ അത്തെ ഇസ്ലാമിയും അതുപോലെ മറ്റു പലരും പറയുന്നത്. നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്കു സമുദായത്തെ തെളിച്ചുകൊണ്ടു പോകുന്നവര്‍ തന്നെയാണ് മുസ്ലീങ്ങള്‍ ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍.

ആധുനികതയ്ക്കെതിരെ പുറംതിരിഞ്ഞുനില്‍ക്കുന്ന ഒരു ജനത പുറകിലാക്കപ്പെടുന്നത് സ്വാഭാവികം മാത്രം. മതനേതാക്കള്‍ മനസ്സുകൊണ്ട് മതമുണ്ടായ നൂറ്റാണ്ടില്‍ ജീവിക്കുകയും അന്നത്തെ മൂല്യങ്ങളൊഴിച്ച് ബാക്കിയെല്ലാം മതവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും സാമാന്യജനതയ്ക്ക് അതൊക്കെ അനുസരിക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ ജൈവികത നഷ്ടപ്പെട്ട് സമുദായം ജീര്‍ണിക്കുന്നു. ഹിന്ദു- ക്രിസ്ത്യന്‍ മതങ്ങളില്‍ ആവര്‍ത്തിച്ചുണ്ടായ നവീകരണപ്രസ്ഥാനങ്ങള്‍ ആ മതങ്ങളെ ചലനാത്മകമാക്കുകയും പല ദുരാചാരങ്ങളെയും ഇല്ലാതാക്കുകയും ചെയ്തു. ഇസ്ലാമില്‍ നവീകരണങള്‍ നടക്കുന്നില്ല എന്നതാണ്‍ ആ മതത്തിന്റെ പേരില്‍ നടക്കുന്ന പല ദുഷ്ചെയ്തികള്‍ക്കും കാരണം. ലിബെറല്‍ ശബ്ദങ്ങളെ മതമേധാവികള്‍ അമര്‍ച്ചചെയ്യുന്നു. ഇസ്ലാമിലെ ബുദ്ധിജീവിവിഭാഗംപോലും മതനേതാക്കളുടെ പിന്തിരിപ്പന്‍ ആശയങ്ങളെ എതിര്‍ക്കാനോ പുതിയ ചിന്തകള്‍ അവതരിപ്പിക്കാനോ തുനിയുന്നില്ല. അസ്ഗര്‍ അലി എഞ്ചിനിയരും മുശിരുല്‍ ഹസ്സനും മുതല്‍ ഓണത്തിലും കാളനിലും സവ ര്‍ണ‍തയുണ്ടോ എന്നു തേടിനടക്കുന്ന നമ്മുടെ കുഞ്ഞഹമ്മദു വരെയുള്ളവര്‍ക്ക് മതനേതാക്കളെ പേടിയാണ് ‍. നവീകരണത്തിനുള്ള ഏതെംകിലും നീക്കം നടന്നാ‍ല്‍ എന്തുസംഭവിക്കുമെന്നറിയാന്‍ ചേകന്നൂരിന്റെ കാര്യമോര്‍ത്താല്‍മതി.

ആധുനികമായ സാമൂഹിക സാംസ്കാരിക മൂല്യങ്ങളെ സ്വാംശീകരിച്ചാല്‍മാത്രമേ മുസ്ലീം സമുദായം രക്ഷപ്പെടൂ. സ്ത്രീയും പുരുഷനും ഒരുപോലെ വിദ്യാഭ്യാസം ചെയ്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വതന്ത്രമായി വ്യാപരിച്ച് പൂര്‍ണമനുഷ്യരായി വളരേണ്ടതുണ്ട്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച പുരുഷന്‍ ബുര്‍ഖധരിച്ച ഭാര്യയുമായി നടക്കുന്ന വിരോധാഭാസം ഒരു സമുദായത്തിനും ഗുണകരമല്ല. പര്‍ദയും ബുര്‍ഖയും നൂറ്റാണ്ടുകള്‍ക്കുമുമ്പത്തെ സാമൂഹ്യവ്യവസ്ഥയില്‍ മരുഭൂമിയിലെ പ്രത്യേക പരിതസ്തിതിയുമായി ബന്ധപ്പെട്ടുണ്ടായതാണ് ‍. ഇന്നത്തെ സ്ത്രീകളെ അത് മതത്തിന്റെ പേരില്‍ അണിയിക്കുന്നവര്‍ സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകയാണ് ‍.

ശരിഅത്ത് നിയമങ്ങളില്‍ കാലത്തിനു യോജിക്കുന്നത് മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. ഇഷ്ടമുള്ളത്രയും വിവാഹം കഴിക്കുകയും ഇഷ്ടമുള്ളത്രയും കുട്ടികളെയുണ്ടാക്കുകയും ചെയ്യുന്നത് ആധുനികലോകത്തിനു ചേര്‍ന്നതല്ല എന്നതിരിച്ചറിവ് അത്യാവശ്യം വരേണ്ടിയിരിക്കുന്നു. കുടുംബാസൂത്രണം സ്വീകരിക്കേണ്ടത് സമുദായത്തിന്റെ നന്മയ്ക്ക് അത്യന്താപേക്ഷിതമാണ്‍ എന്നു മനസ്സിലാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു മുസ്ലീങ്ങള്‍ കടക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.


മദ്രസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതും മുസ്ലീങ്ങളുടെ പുരോഗതിക്ക് ആവശ്യമാണ് ‍. മതപഠനമല്ലാതെ മറ്റൊന്നും നടത്തിയിട്ടില്ലാത്ത, നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ ജീവിക്കുന്ന കുറെ മനുഷ്യരാണ് ‍ മദ്രസകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത്. കുഞ്ഞു മനസ്സുകളില്‍ അസഹിഷ്ണുതയും മതാവേശവും വളര്‍ത്തുകയും തീവ്രവാദത്തിന്റെ വിത്തുകള്‍ പാകുകയും ചെയ്യുന്നത് മദ്രസകളിലാണെന്ന് ആര്‍ക്കാണറിയാത്തത്! മതപഠനം നടത്തേണ്ടത് ആവശ്യമാണെങ്കില്‍ അത് വീടുകളില്‍ മുതിര്‍ന്നവര്‍ക്ക് ചെയ്യാവുന്നതേയുള്ളൂ.

അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും കാലാനുസ്രുതമായ മാറ്റങ്ങള്‍ക്കു തയ്യാറാവുകയും ചെയ്താലേ മുസ്ലീംജനതയ്ക്ക് മുന്നോട്ടു കുതിക്കാനാകൂ. അസുഖകരമായ സത്യങ്ങള്‍ പറയുന്നവരെ മുസ്ലിംവിരുദ്ധരായി പ്രഖ്യാപിക്കാന്‍ എളുപ്പമാണ് ‍. അത് മതമേധാവികളുടെ തന്ത്രമാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ പിടിയില്‍നിന്ന് മോചിതരായി ഇസ്ലാമിന്റെ ഉന്നതമായ മൂല്യങ്ങളെ കൈവിടാതെതന്നെ ആധുനികലോകവുമായി ഇണങ്ങി സ്വയം മാറാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടക്കാനും മുസ്ലീം സ്ത്രീകളും പുരുഷന്മാരും തയ്യാറായാല്‍ ആര്‍ക്കും അവരുടെ മുന്നേറ്റത്തെ തടയാനാവില്ല. അങ്ങനെ മാത്രമേ അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കപെടുകയുള്ളൂ.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതുകൊണ്ട് മുസ്ലീങ്ങള്‍ക്കിടയിലെ സമ്പന്നരും ഉന്നതവിദ്യാഭ്യാസംനേടിയവരും ‍അധികാരപദവികള്‍ അലംകരിക്കുന്നവരുമായ വിഭാഗത്തിനു മാത്രമാകും പ്രയോജനം ലഭിക്കുക. പിന്നെ, മുസ്ലീങ്ങളെ വോട്ടുബാങ്കായിമാത്രം കാണുന്ന കുറെ രാഷ്ട്രീയക്കാര്‍ക്കും. അതുകൊണ്ടാണല്ലോ അവര്‍ സച്ചാര്‍ സച്ചാര്‍ എന്നു പറഞ്ഞു മുറവിളികൂട്ടുന്നതും. ഇപ്പോഴാണ് ‍ നാം കുഞ്ചന്‍ നമ്പ്യാരെ ഓര്‍ക്കേണ്ടത്: “സച്ചാര്‍ കമ്മീഷന്‍ മഹാശ്ചര്യം………………………………………..”

സ്വയം മാറുകയും സമുദായത്തിലെ പ്രതിലോമശക്തികളെ ചെറുക്കുകയും ചെയ്ത് ആധുനികലോകത്ത്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തുകയാണ് ‍ മുസ്ലീങ്ങള്‍ ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാരിന്റെ സക്കാത്തുകള്‍ക്കായി കൈനീട്ടിയിരിക്കുകയല്ല. സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള ഔദാര്യങ്ങള്‍ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ക്ക് കൂടുതല്‍ ഇന്ധനം പകരാന്‍ മാത്രമേ ഉപകരിക്കൂ.

സച്ചാറും പാലൊളിയുമല്ല മുസ്ലീങ്ങള്‍തന്നെയാണ് ‍ അവരെ സ്വയം രക്ഷിക്കേണ്ടത് .

7 comments:

വിനയന്‍ said...

കാണീ

സച്ചാര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ ഒന്നു മാത്രമാണ് മുസ്ലിം സമുദായത്തിന്റെ ഔദ്യോഗിക പ്രാധിനിധ്യം,എന്നാല്‍ അതിനു മുമൌ വന്ന നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തല്‍ അതിനേക്കാളും ഭീകരമായിരുന്നു.മുസ്ലിംഗളും മറ്റു പിന്നോക്ക വിഭാഗങ്ങളുടേയും പ്രാധിനിധ്യം വെറും 30 % താഴെയാണ് എന്നതാണ് അത്.ഈഴവ, പട്ടികജാതി പട്ടിക വര്‍ഗ ത്തില്‍ പെട്ടവരും ഇനിതില്‍ പെടും ഇതിനു കാരണം പര്‍ദ്ദയും, മദ്രസ്സയും ഒക്കെയാണോ ? ഇന്നും സര്‍ക്കാറോഫീസുകളിലെ ഉന്നത സ്ഥാനങ്ങളില്‍ വിഹരിക്കുന്നവര്‍ ഉന്നത ജാതിക്കാര്‍ തന്നെയാണ്.

പിന്നെ സുഹ്യത്തെ മുസ്ലിം സമുദായത്തോയ്ടൊപ്പം തന്നെ മറ്റു പിന്നോക്ക സമുദായങ്ങളും എല്ലാ അര്‍ഥത്തിലും പിന്നോക്കമായതില്‍ മറ്റെന്തൊനേക്കാളും കാരണം പട്ടിണീയും കഷ്ടപ്പാടും ആയിരുന്നു സുഹ്യത്തെ.അല്ലാതെ മദ്രസ്സയിലെ മൊല്ലാക്ക പറഞ്ഞത് അനുസരിച്ച് നടന്നതല്ല കാരണം.പണം ഉന്നത വിദ്യഭ്യാസത്തിന് ഒരു പ്രധാന ഘടകമായതാണ് പൊന്നേ അതിന് കാരണം.അന്ന് പണമുള്ള വീട്ടിലെ കുട്ടികള്‍ പഠിച്ചു അവര്‍ നല്ല പോസ്റ്റുകളീല്‍ എത്തി കാണുന്നില്ലേ എത്രയോ മുസ്ലിം ഓഫീസര്‍മാരെയും മറ്റും.പട്ടിണീയോടും മറ്റും പൊരുതി ജീവിതം നേടിയവര്‍ വളരെ തുച്ചം തന്നെ.

ചുരുക്കത്തില്‍ ഒരു സര്‍ക്കാര്‍ എന്നു പറയുന്നത് കാലാകാലങ്ങളില്‍ ആ രാജ്യത്ത് ജീവിക്കുന്ന ജനങ്ങളുടെ ഉന്നമനവും ക്ഷേമവും മുന്നിര്‍ത്തി ഭരിക്കുക എന്നതാണ്.ഇതില്‍ രാജ്യത്ത് താമസിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ഊം അതില്‍ ഭാഗവാക്കുകയും വേണം .അങ്ങനെ അല്ലാതെ വരുമ്പോള്‍ അത് പല സാമൂഹിക പ്രശ്നങ്ങള്‍ക്കും കാരണമാകും.അതു കൊണ്ട് അത് കണ്ടെത്തുകയും പല കാരണങ്ങള്‍ കൊണ്ടു പിന്നോക്കമായവരെ സാമൂഹികമായി മുന്നിരയിലേക്ക് കൊണ്ടു വരികയും ചെയ്യുക എന്നത് ഏതൊരു ജന്വിഭാഗത്തിന്റെയും കര്‍ത്തവ്യമാണ്.

ഒന്നും പഠിക്കാതെ , ഒന്നു ചെയ്യാതെ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ കയറാന്‍ സച്ചാറിനെ കാത്തിരിക്കുന്ന വിഡ്ഡികളല്ല മുസ്ലിംഗല്‍ സംവരണാത്തിന്റെ പേരില്‍ ഇവിടെ ഞാണില്‍മേല്‍ കളി കളിക്കുന്നത്.ഇടതും വലതും ലീഗും എല്ലാവരും കളിക്കുന്ന വ്യത്തി കെട്ട കളിയാണ്.

സുഹ്യത്തെ കാടടച്ചു വെടിവെക്കാതെ.പറ്റുമെങ്കില്‍ താങ്കള്‍ എല്ലാ മദ്രസ്സകളിലും ഒന്നു പോയി നോക്കുക ഏതൊക്കെ മദ്രസ്സകളില്‍ തീവ്രവാദം പഠിപ്പിക്കുന്നു എന്ന്.അറബിയും,മറ്റു ആചാര രീതികളും ആണ് അവിടെ പഠിപ്പിക്കുനത്.അത് പഠ്ഹിപ്പിക്കാന്‍ തത്വചിന്തകന്മാരും സാമൂഹിക പരിശ്കര്‍ത്താക്കളും വേണമെന്നില്ല.ഇന്ന് കേരളാത്തിലുള്ള നല്ലൊരു ശതമാനം മുസ്ലിംഗളും മദ്രസ്സകളില്‍ പോയി പഠിച്ചവരാണ് താങ്കളുടേ അഭിപ്രായത്തില്‍ ഇവരെല്ലാവരും തീവ്രവാദികള്‍ ആയിപ്പോകുമായിരുന്നല്ലോ.താങ്കളുടെ സുഹ്യത്തക്കളിലുള്ള എല്ലാവരും മദ്രസ്സകളില്‍ പോയവരാകയാല്‍ അവരൊക്കെ തീവ്രവാദികള്‍ ആണോ ?

------------------
വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥ ഒരു പരിധിവരെ മുസ്ലിംഗളേ എല്ലാ അര്‍ഥത്തിലും പിന്നോക്കക്കാരാക്കിയിരുന്നു.എന്നാല്‍ കാര്യങ്ങള്‍ മാറി വരുന്നുണ്ട്.അതിന് സംവരണം എന്ന സങ്കേതം കൊണ്ടുവന്നവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

സുഹ്യത്തെ താങ്കള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്.ഇപ്പോള്‍ കേരളത്തില്‍ മുസ്ലിംകളുടെയും മറ്റു മതസ്ഥരുടെയും ജനന അനുപാതം എടുത്തു നോക്കൂ.മാറ്റം മനസ്സിലാക്കൂ.ശരീഅത്തും മറ്റു കാര്യങ്ങളും മുസ്ലിംകളുടെ ആഭ്യന്തര കാര്യങ്ങള്‍ മാത്രമാണ് അത് മ്സമുദായത്തിന് പുറത്ത് മൊത്തം സമൂഹത്തില്‍ പ്രയാസങ്ങള്‍ സ്യഷ്ടിക്കുമ്പോള്‍ മാത്രമേ ചര്‍ച്ചയാവേണ്ടതുള്ളൂ.സാമൂഹിക്ല വിദ്യഭ്യാസത്തിന്റെഅഭാവം മുസ്ലിം സമൂഹത്തെ പിന്നോക്കാവസ്ഥയില്‍ എത്തിച്ചെങ്കില്‍ ഇന്ന് അവര്‍ അതില്‍ നിന്ന് കരകയറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.താങ്കള്‍ പറാഞ്ഞ കാന്തപുരം എത്ര ആധുനിക വിദ്യഭ്യാസ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട് എന്ന് താങ്കള്‍ക്ക്ക്കറിയാമോ ? ജമാ‍ത്തെ ഇസ്ലാമിയും അതെ.ഒരു പക്ഷെ ആധുനികതയില്‍ ഏറ്റകുറഛ്സിലുകളും പാക പിഴവുകളും കണ്ടേക്കാം പക്ഷെ ഇതെല്ലാം ഒരു നല്ല നാളെയുടെ സൂചനകളായി കാണുന്നു.

വിനയന്‍ said...

The report also provides a clear idea of the backlog in the representation of the major Backward Class communities in the public services as on August 1, 2000 when seen against their respective reservation quota. Thus, the "deficiency in the number of posts actually held (in reservation and open merit competition together) compared to the entitlement in reservation quota" for the various communities was as follows: Muslims (reservation quota: 12 per cent) 7,383 posts; Latin Catholics (4 per cent) 4,370 posts; Nadars (2 per cent) 2,614 posts; Scheduled Castes converted to Christianity (1 per cent) 2,290 posts; Dheevara (1 per cent) 256 posts; Other Backward Communities (3 per cent) 460 posts; and Vishwakarmas (3 per cent) 147 posts. Significantly, with regard to the Ezhava community, eligible for the highest reservation quota of 14 per cent, the backlog was only five posts.

The concluding observation of the report is a deft balancing act, perhaps aimed at communities that have benefited from the reservation system to the detriment of others. It says that "as things stand now, without the benefit of reservation, no community among the Backward Classes can have adequate representation in public services" and that "even with reservation most communities are not getting adequate representation in all the categories of posts". But the report ends thus: "Reservation for Backward Classes is only a means to an end, not an end in itself. It cannot be a permanent feature."

വിനയന്‍ said...

The report also provides a clear idea of the backlog in the representation of the major Backward Class communities in the public services as on August 1, 2000 when seen against their respective reservation quota. Thus, the "deficiency in the number of posts actually held (in reservation and open merit competition together) compared to the entitlement in reservation quota" for the various communities was as follows: Muslims (reservation quota: 12 per cent) 7,383 posts; Latin Catholics (4 per cent) 4,370 posts; Nadars (2 per cent) 2,614 posts; Scheduled Castes converted to Christianity (1 per cent) 2,290 posts; Dheevara (1 per cent) 256 posts; Other Backward Communities (3 per cent) 460 posts; and Vishwakarmas (3 per cent) 147 posts. Significantly, with regard to the Ezhava community, eligible for the highest reservation quota of 14 per cent, the backlog was only five posts.

The concluding observation of the report is a deft balancing act, perhaps aimed at communities that have benefited from the reservation system to the detriment of others. It says that "as things stand now, without the benefit of reservation, no community among the Backward Classes can have adequate representation in public services" and that "even with reservation most communities are not getting adequate representation in all the categories of posts". But the report ends thus: "Reservation for Backward Classes is only a means to an end, not an end in itself. It cannot be a permanent feature."

കനല്‍ said...

കേരളത്തിലെ പി എസ് സി പരീക്ഷകളില്‍ ഏതെങ്കിലും പോസ്റ്റിന് മുസ്ലീല്‍ ഉദ്യോഗാര്‍ത്ഥികളുടേ അപേക്ഷ കിട്ടാതെ വന്നിട്ടുണ്ടോ? വനിതാ ഉദ്യോഗാര്‍ത്ഥികളുടെയെങ്കിലും...ഈ യുള്ളവനും അല്പം ചില പരീക്ഷകള്‍ എഴുതിയതും റാങ്കിലിസ്റ്റില്‍ പേരുകണ്ട് സ്വപനം കണ്ടിട്ടുള്ള മഠയനാണേ... എന്നേക്കാളേറെ തവണ ഈ അവസ്ഥയിലെത്തിട്ടുള്ള സുഹ്യത്തുക്കളെ അറിയാം.

യാഥാസ്തിതികരായ മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസമില്ലാത്ത അവസ്ഥ കേരളത്തെ ചൂണ്ടിയാണോ സുഹ്യത്ത് പറഞ്ഞതെങ്കില്‍ ഈ വിഷയം ഒന്ന് കൂടി കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ ഒന്ന് കണ്ണ് തുറന്ന് നോക്കിയിട്ട് വന്ന് എഴുതിയാല്‍ നന്നായേനെ?
പിന്നെയെന്താ മുസ്ലീങ്ങള്‍ക്ക് തൊഴില്‍ രംഗത്ത് പ്രാവീണ്യം നേടാന്‍ കഴിയാത്തത്?
എന്ന് കരുതി സംവരണം തരൂ എന്ന് തെണ്ടാന്‍ ഞാനില്ല... 28 )വയസില്‍ ഗള്‍ഫ് കണ്ടിട്ടുമല്ല അതിനു മുതിരാത്തത്... നാട് ജാതിയും മതങ്ങളുടെയും പേരില്‍ തല്ല് കൂടിനശിക്കാന്‍ ഈ പ്രശ്നം കൂടി കാരണമാവരുതെന്ന് ആഗ്രഹിക്കുന്നു.കയ്യിലുള്ളത് വിട്ടുകൊടുക്കാന്‍ തയ്യാറാവത്ത ഉന്നത വര്‍ഗ്ഗം അവസാനത്തെ അടവ് എന്താണ് പ്രയോഗിക്കുകയെന്ന് മനസിലാക്കാന്‍ കഴിയുന്നു. അത്രതന്നെ.

രാഗേഷ് said...

കാണി പറഞ്ഞത് ശരിയാണ് . സൂക്ഷിക്കുക സുഹൃത്തേ , സത്യങ്ങള്‍ പറയാന്‍ പാടില്ലാത്തതും കലിയുഗത്തിന്റെ ഒരു നിയമമാണ്.

വിനയന്‍ said...

ശ്രീ.രാഗേഷ

താങ്കളുടെ പ്രതികരണം അസഹിഷ്ണുതയില്‍ നിന്നും ഉടലെടുക്കുന്നതാണ്.അതിന് മറു മരുന്നില്ല.മനസ്സില്‍ വിദ്വേഷത്തിന്റെ വിത്ത് വീണാല്‍ പിന്നെ അത് പോകാന്‍ പ്രയാസം.ഇതൊരു സമുദായത്തിന്റെയോ അല്ലെങ്കില്‍ ഒരു വിഭാഗത്തിന്റെയോ പ്രശ്നമായല്ല കാണേണ്ടത് ഇതൊരു സാമൂഹിക പ്രശ്നമായാണ് കാണേണ്ടത്.

സമവരണാം കാലാകാലത്തേക്കും ഉള്ള ഒരു ഉപാധിയേ അല്ല.അതിന്റെ ലക്ഷ്യം പൂര്‍ത്തിയായി കഴിഞ്ഞാല്‍ അവസാനിക്കേണ്ടതാണ്.

കാണി said...

വിനയന്‍,
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംവരണം മാത്രമല്ലല്ലോ വിഷയം. സംവരണത്തിന് ഞാന്‍ എതിരുമല്ല. മുസ്ലീം സമുദായത്തിന്റെ പിന്നോക്കവസ്ഥയ്ക്കുള്ള യഥാര്‍ത്ത കാരണങ്ങളെന്നെനിക്കു തോന്നിയവയെക്കുറിച്ചെഴുതുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ. യാഥാര്‍ഥ്യത്തിനുനേര്‍ക്ക് ഒരിക്കലും നോക്കില്ല എന്നു വാശിപിടിക്കരുത്.