Friday, 11 January 2008

മാനിഫെസ്റ്റോ

പുസ്തകമേളയില്‍ പരതിനടക്കുമ്പോള്‍ ഒരു ചെറിയ ചുവന്നപുസ്തകം കൈയില്‍ തടഞ്ഞു. പഴയ പുസ്തകത്തിന്റെ പുതിയ പതിപ്പ്. ഇപ്പോള്‍ അല്പം മങ്ങിയ ചുവപ്പുനിറം. യൂറോപ്പില്‍നിന്ന് ലോകത്തെമുഴുവന്‍ ബാധിച്ച ഭൂതത്തിന്റെ പുസ്തകം. താളുകള്‍ മറിക്കുമ്പോള്‍ ‘മാറ്റം... മാറ്റം...’ എന്ന മുനിമൊഴിയുടെ മുഴക്കം. മുനിയുടെ ശിഷ്യരെയൊക്കെ മാറ്റിമറിച്ച മാറ്റം! ഒടുവിലത്തെ പേജിന്റെ ശൂന്യതയില്‍നിന്ന് മറ്റൊരു ഭൂതം പേജുകളെ ഒന്നൊന്നായി വിഴുങ്ങിക്കൊണ്ട് ഒന്നാമത്തെ പേജിലേക്ക് നീങ്ങുന്നതുകണ്ട് ചിരിച്ചുകരഞ്ഞു ഞാന്‍ വശംകെട്ടുപോയി.

1 comment:

ഫസല്‍ ബിനാലി.. said...

മാറ്റമൊക്കെ ചിലര്‍ അടിച്ചു മാറ്റിക്കഴിഞ്ഞു...
ഇനി മാറ്റാന്‍ ബാക്കിയുള്ളത് മുതലാളിത്തത്തോടോപ്പം നിന്ന് മാറ്റാമെന്ന് തഴക്കവും പഴക്കവുമുള്ളവര്‍..