Friday, 18 January 2008

രക്തസാക്ഷി

രാത്രിസമയം. രക്തസാക്ഷിപ്പറമ്പിനുമുന്നിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ആരോ അടക്കിയ ശബ്ദത്തില്‍ വിളിച്ചു; “സഖാവേ…..’‘ തിരിഞ്ഞുനോക്കിയപ്പോള്‍ ആവേശം വന്നുപോയി: ഒരു രക്തസാക്ഷി ഇരിക്കുന്നു മണ്ഡപത്തിന്മേല്‍ ചാരി. പഴയ, ഉണങ്ങിയ മുഖം. നെഞ്ചത്ത് സി പിയുടെ സൈന്യത്തിന്റെ വെടികൊണ്ട തുള. ഞാന്‍ മുഷ്ടി ചുരുട്ടി വിളിച്ചു; “രക്തസാക്ഷികള്‍ സിന്ദാബാദ്….‘’
രക്തസാക്ഷി എന്നെ “ശ്..ശ്..’‘ എന്നു വിലക്കി, “ഗ്വാ ഗ്വാ വിളിക്കാതെ; പിന്നെന്തൊക്കെയാ വിശേഷങ്ങള്‍?’‘

ഞാന്‍ പറഞ്ഞു; ‘‘സമ്മേളനമൊക്കെ നന്നായി നടക്കുന്നു. ബൂര്‍ഷ്വാ മാധ്യമങ്ങളെയും വര്‍ഗ്ഗീയ പിന്തിരിപ്പന്‍ സാമ്രാജ്യത്തശക്തികളെയും നമ്മള്‍ ഒറ്റക്കെട്ടായി…………‘’

“ പോഴാ, ഞാന്‍ ചോദിച്ചതതല്ല. ഗ്രോത്ത് റേറ്റ് എത്രയായി? ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് എങ്ങനെ? സ്റ്റോക്ക് ട്രേഡിങ് ഇന്നലെ എത്രയ്കാ ക്ലോസ് ചെയ്തത്?‘’

മറയുന്ന ബോധത്തിലൂടെ പതിയെ ഊര്‍ന്നുവീഴുമ്പോള്‍ ഞാന്‍ അവ്യക്തമായി കണ്ടു രക്തസാക്ഷിയുടെ കൈയില്‍നിന്ന് ഒരു വാരിക്കുന്തം എന്റെ നേര്‍ക്ക് നീളുന്നത് .‍

4 comments:

പൊറാടത്ത് said...

അത്യുഗ്രന്‍ പ്രമേയം. ചുരുങിയ വാക്കുകളില്‍ നന്നായി മുഴുവനാക്കി

സാക്ഷരന്‍ said...

വാരിക്കുന്തോം .. രക്തസാക്ഷീം …
റ്ഷയ്യില് പോയിട്ടുണ്ടോ ? പോയിനോക്ക് …
എന്തിന് കല്ക്കട്ടായില് പോയിനോക്ക് …
ലോകം കണ്ടൂ പടിക്ക് മോനേ … ഇതിനൊക്കെ ഒരുപാടു ജീവിതം കളഞവനാ .. ഈ ഞാന് ..

ശെഫി said...

അടക്കത്തോടെ പറഞ്ഞിരിക്കുന്നു

ഏ.ആര്‍. നജീം said...

നന്നായി...

ഇന്നിന്റെ ഒരു വലിയ സത്യം കേവലം ചില വരികളിലൂടെ നന്നായി എഴുതി അവതരിപ്പിച്ചിരിക്കുന്നു..

അഭിനന്ദനങ്ങള്‍...